കെഎസ്ആര്‍ടിസി ബസില്‍ ജോലി കഴിഞ്ഞ് മടങ്ങിയ നഴ്‌സിനുനേരെ അതിക്രമം, പ്രതിയായ യുവാവ് പോലീസ് പിടിയില്‍

തിരുവനന്തപുരം. രാത്രി ബസില്‍ യാത്ര ചെയ്ത യുവതിക്ക് നേരെ അതിക്രമം കാട്ടിയ പ്രതിയെ പോലീസ് പിടികൂടി. കെഎസ്ആര്‍ടിസി ബസിലാണ് അതിക്രമം നടന്നത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതി ജോലിക്ക് ശേഷം തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ബസില്‍ അതിക്രമം നടന്നത്.

തിരുവനന്തപുരം ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അതിക്രമം നടത്തിയ പ്രതി കാഞ്ഞിരംകുളം സ്വദേശി രജ്ഞിത്ത് പോലീസ് പിടിയിലായി. നഴ്‌സായ യുവതി ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. യുവതിയുടെ ബഹളം കേട്ട് സഹയാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് പ്രതിയെ പിടികൂടി ബാലരാമപുരം പോലീസിന് കൈമാറുകയായിരുന്നു.