എന്റെ സഹപ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും എനിക്ക് ലഭിക്കുന്നില്ല- പത്മപ്രിയ

സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതിന്റെ കാരണം വെളിപ്പെടുത്തി പത്മപ്രിയ. ഓരോ സൗകര്യത്തിനും വേണ്ടി ഓരോ തവണയും നമ്മൾ തർക്കിച്ചുകൊണ്ടിരിക്കണം. എനിക്ക് അത് മടുത്തു. അങ്ങനെ കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ആ സമയം എനിക്ക് ഇന്റസ്ട്രിയിലുള്ള സ്ഥാനവും നഷ്ടപ്പെട്ടെന്നാണ് പത്മപ്രിയ സ്വകാര്യ മാധ്യമത്തോട് പറഞ്ഞത്

വാക്കുകൾ,

‘സിനിമ മേഖലയിൽ ജെന്റർ ജസ്റ്റിസിന്റെ ധാരണ വളരെ കുറവാണ്. ഞാൻ ഏകദേശം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. എനിക്ക് മതിയായത് കൊണ്ടാണ് ഞാൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. തുല്യ ഇടം ലഭിക്കുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് പൂർണമായും എന്റെ ജെന്റർ മൂലമാണ്. എന്റെ സഹപ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും എനിക്ക് ലഭിക്കുന്നില്ല.

അവർക്ക് വരുന്നത് പോലുള്ള കഥാപാത്രങ്ങൾ എനിക്ക് കിട്ടാറില്ല. അംഗീകാരം ലഭിക്കുമ്പോഴാണല്ലോ നമുക്ക് ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടാവുന്നത്. ഓരോ സൗകര്യത്തിനും വേണ്ടി ഓരോ തവണയും നമ്മൾ തർക്കിച്ചുകൊണ്ടിരിക്കണം. എനിക്ക് അത് മടുത്തു. അങ്ങനെ കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ആ സമയം എനിക്ക് ഇന്റസ്ട്രിയിലുള്ള സ്ഥാനവും നഷ്ടപ്പെട്ടു,

മമ്മൂട്ടിക്കൊപ്പം കാഴ്ച്ച എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച താരമാണ് പത്മപ്രിയ. അതിനുശേഷം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി 48 ഓളം ചിത്രങ്ങളിൽ പത്മപ്രിയ അഭിനയിച്ചു. ദേശീയ സ്‌പെഷ്യൽ ജൂറി അവാർഡും രണ്ട് കേരള സംസ്ഥാന അവാർഡും , തമിഴ്‌നാട് സംസ്ഥാന അവാർഡും മൂന്ന് തവണ ഫിലിംഫെയർ അവാർഡും പത്മപ്രിയക്ക് ലഭിച്ചിട്ടുണ്ട്.ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ മെക്കാനിക്കൽ എഞ്ചിനീയറിംഗിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദധാരിയാണ്.