പാറുവമ്മയ്ക്ക് റേഷന്‍ കിട്ടാറുണ്ടെന്ന് കൊച്ചുമകള്‍,ഹൈബി ഈഡന്റെ പടക്കം ചീറ്റി

‘ഉറപ്പാണ് ഭക്ഷ്യ സുരക്ഷ, ഉറപ്പാണ് എല്‍ ഡി എഫ്’ – ഈ പരസ്യവാചകത്തിനൊപ്പമുള്ള പോസ്റ്ററില്‍ ചിരിച്ച് നില്‍ക്കുന്ന പാറു അമ്മയെന്ന 83 കാരിയുടെ ജീവിതത്തില്‍ പക്ഷേ, അത്ര നിറമുള്ള ചിരികളില്ല. ഭാക്ഷ്യ സുരക്ഷ ഉറപ്പാണെന്ന് പറയുന്ന പോസ്റ്ററുകളില്‍ നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന പാറു അമ്മയുടെ വീട്ടില്‍ പക്ഷേ, കഞ്ഞി വെയ്ക്കാന്‍ ഒരു നുള്ള് അരി പോലുമില്ല. ഇന്ന് രാവിലെ വന്ന വാര്‍ത്തയാണിത്. എന്നാല്‍ ഇതിനെ തള്ളി പാറുവമ്മയുടെ കൊച്ചുമകള്‍ രംഗത്ത്.

‘പാറുവമ്മയ്ക്ക് റേഷന്‍ കൃത്യമായി കിട്ടുന്നുണ്ട്.’യുഡിഎഫിന്റെ കുപ്രചരണങ്ങളെ പൊളിച്ച് വീഡിയോയുമായി കൊച്ചുമകള്‍ ഋതിക. റേഷന്‍ കിട്ടുന്നില്ലെന്ന് പ്രചരിപ്പിച്ചത് കള്ളമാണെന്ന് പാറുവമ്മയുടെ കൊച്ചുമകള്‍ ഋതിക പറയുന്നു. മുത്തശ്ശിയ്ക്ക് കിറ്റും റേഷനും കൃത്യമായി കിട്ടുന്നുണ്ടെന്നും ഫോട്ടോഷൂട്ട് ഞങ്ങളുടെയൊക്കെ അറിവോടെ ചെയ്തതാണെന്നും അവര്‍തന്നെ പറയുന്നു.

ഇടതുപക്ഷം വികസനവും ജനക്ഷേമവും സംസാരിക്കുമ്പോള്‍ മറുപടിയില്ലാത്തവര്‍ ഇങ്ങനെയുള്ള വ്യാജവാര്‍ത്തകളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അങ്ങനെ ഇതും യുഡിഎഫിന്റെ അനേകം ‘ഇലക്ഷന്‍ സ്‌പെഷ്യല്‍’ ചീറ്റിയ ബോംബുകളിലൊന്നായി. വീഡിയോ ഷെയര്‍ ചെയ്ത ഹൈബി ഈഡന്‍ എംപിയും കോണ്‍ഗ്രസും മാപ്പുപറയണമെന്നും ഋതിക ആവശ്യപ്പെട്ടു.