‘ചിന്താ ജെറോമിന്റെ കൊല അപകടകരമായ കൊല’യെന്ന് പി സി ജോർജ്.

തിരുവനന്തപുരം. പിഎച്ച്ഡി വിവാദത്തില്‍ യുവജനകമ്മീഷന്‍ അധ്യക്ഷ ‘ചിന്താ ജെറോമിന്റെ കൊല അപകടകരമായ കൊല’യെന്ന് പി സി ജോർജ്. ‘പെണ്ണുമ്പിള്ള പള്ളിക്കൂടത്തില്‍ പോയി പഠിക്കണമെന്നും എന്നിട്ട് പിഎച്ചിഡിയും കൊണ്ട് നടക്കണമെന്നും’ പി സി ജോർജ് പറയുകയുണ്ടായി.

‘വാഴക്കുല എന്താണെന്നറിയാത്ത ചിന്താ ജെറോമിന് പിഎച്ച്ഡി കൊടുത്തവരെപ്പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. കേരളത്തിലെ സാഹിത്യകാരന്മാരുടെ പേരറിയാത്ത ഒരാളെ പിടിച്ച് ആ സ്ഥാനത്ത് ഇരുത്തുന്നത് ശരിയാണോ എന്ന്‌ പിണറായി വിജയന്‍ ചിന്തിക്കട്ടെ’ പിസി പറഞ്ഞു. യുവത തലമുറയ്ക്ക്‌ അവര്‍ നല്‍കുന്ന സന്ദേശം മോശമാണ്’ പിസി പറയുകയുണ്ടായി.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്തോടെ ഏറെ വിവാദങ്ങൾ ആണ് ഉണ്ടായത്. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളില്‍ ഒന്നായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് നൽകിയത്. കേരള സര്‍വകലാശാല പ്രോ വിസി അജയകുമാരായിരുന്നു ചിന്തയുടെ ഗൈഡ്.