എനിക്കിപ്പോൾ അഞ്ചാം മാസം, നിങ്ങളുടെ സ്നേഹം കാണുമ്പോൾ എന്റെ കണ്ണ് നിറയുകയാണെന്ന് പേളി

ബിഗ്ബോസ് ഷോയിലൂടെ മലയാളികൾക്ക് മുന്നിൽ മൊട്ടിട്ട പ്രണയമാണ് പേളിയുടെയും ശ്രീനിയുടെയും. ബിഗ്ബോസ് ഷോയ്ക്കുള്ളിലെ പലരും തന്നെ ഇവരുടെ അഭിനയമാണ് പ്രേമം എന്നാണ് പറഞ്ഞതെങ്കിലും വിമർശകരുടെ വായടപ്പിച്ച് ഇവർ വിവാഹിതരായിരുന്നു. മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഇവർ ഒരുപോല പ്രീയപ്പെട്ടതാണ്.

പേളി ​ഗർഭിണിയാണെന്ന വിവരവും താരദമ്പതികൾ പുറത്തുവിട്ടിരുന്നു. എനിക്കിപ്പോൾ അഞ്ചാംമാസമായെന്നും അതിന്റെ സന്തോഷത്തിലാണ് താരം, അതിനിടയിലാണ് പേളി അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രം ‘ലുഡോ’യുടെ ട്രെയിലർ പുറത്ത് വന്നിരുന്നത്. സിനിമയെ കുറിച്ചും അല്ലാതെയുമായി നിരവധി അഭിപ്രായങ്ങളും സ്‌നേഹം നിറയുന്ന കമന്റുകളുമാണ് പേളിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ആരാധകർക്ക് നന്ദി പറയുകയാണ് താരം.

പ്രിയപ്പെട്ടവരിൽ നിന്ന് നിരവധി മെസേജുകളാണ് ‌ലഭിക്കുന്നത്. ട്രെയിലറിന് താഴെയുള്ള കമന്റുകളിലൂടെയുള്ള അവരുടെ സ്‌നേഹം കാണുമ്പോൾ സത്യമായിട്ടും എന്റെ കണ്ണ് നിറയുകയാണെന്നും പേളി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. സത്യമായിട്ടും ലുഡോയുടെ ട്രെയിലറിന് ലഭിച്ച അഭിപ്രായങ്ങൾ വായിക്കുമ്പോൾ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഇപ്പോൾ ഞാൻ അഞ്ച് മാസം ഗർഭിണിയാണ്. ഈ അവസരത്തിൽ നിങ്ങൾ എല്ലാവരും എനിക്ക് തരുന്ന ഈ സ്നേഹം എക്കാലത്തെയും മികച്ച സമ്മാനങ്ങളിൽ ഒന്നാണെന്നും പേളി പറയുന്നു.

തമിഴ് നാട്ടുകാരനായ പിതാവിന്റെയും മലയാളിയായ മാതാവിന്റെയും മകളായ പേളി, വിവിധ മലയാളം ചാനലുകളിൽ വീ ജെ/ ഡി ജെ ആയാണ് ശ്രദ്ധേയ ആയത്. കേരളത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂരിൽ നിന്നും മീഡിയ സ്റ്റഡീസിൽ ബിരുദം നേടി. കാർ റെയ്സിങ്ങിൽ താൽപ്പര്യമുള്ള പേളി 13000 സി സി ലേഡീസ് ക്ലാസ് രാജാ ഐലന്റ് റാലിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.