ബ്ലേഡ് ബാങ്കുകളിലേക്ക് പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ ഇരച്ചുകയറുന്നു, പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ

പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്തെ എല്ലാ ബ്ലേഡ് ബാങ്കുകളില്‍ നിന്നും ജനം പണം പിന്‍വലിക്കുന്നതിന്റെ തിരക്കിലാണ്.സ്വകാര്യ ബാങ്കുകളില്‍ പണം നിക്ഷേപിച്ച പലരും സഹകരണ ബാങ്കുകളിലേക്ക് മാറ്റാനുള്ള തിരക്കിലാണ്.ഏത് നിമിഷവും ഇത്തരം ബ്ലേഡ് ബാങ്കുകള്‍ തകരുമെന്നും തട്ടിപ്പുകള്‍ നടക്കും എന്നും മനസിലായതോടെയാണ് ജനങ്ങള്‍ പണം പിന്‍വലിച്ച് തുടങ്ങിയത്.നികുതി നല്‍കാതെയും,കണക്കില്‍ പണം കാണിക്കാതെയും ഉള്ള മാര്‍ഗ്ഗം എന്ന നിലയിലാണ് ബ്ലേഡ് ബാങ്കില്‍ നിന്നും ജനം വ്യാപകമായി നിക്ഷേപം പിന്‍ വലിച്ച് സഹകരണ ബാങ്കിലേക്ക് മാറ്റുന്നത്.

30 കൊല്ലം കൊണ്ട് സംസ്ഥാനത്ത് അര ലക്ഷം കോടിയിലേറെ പണം ബ്ലേഡ് ബാങ്കുകള്‍ തട്ടി എടുത്തു എന്നാണ് കണക്കാക്കുന്നത്.സാമ്പത്തിക കാര്യങ്ങള്‍ എല്ലാം ഇത്തരം ബാങ്കുകള്‍ ചെയ്യുന്നത് വെറും ഒരു സാദാ ലോക്കല്‍ ലൈസന്‍സും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ കട തുടങ്ങാനുള്ള ലൈസന്‍സും വച്ചാണ്.ഇത്തരം തട്ടിക്കൂട്ട് സ്ഥാപനങ്ങള്‍ അടുത്ത ദിവസം തുറന്നാല്‍ മാത്രം തുറന്നു എന്ന് പറയാം.അത്ര അപകടകരമാണ് ബ്ലേഡ് ബാങ്കിലേ നിക്ഷേപവും ഇടപാടുകളും.പണം വെച്ച് ആഭരണങ്ങള്‍ പോലും ഇപ്പോള്‍ അനേകായിരം പേറാക്കാണ് നഷ്ടപെട്ടത്.ബ്ലേഡ് ബാങ്കുകള്‍ പൊട്ടിയാല്‍ ഇടപാടുകാരെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്കിനും സാധിക്കില്ല.അതിനാല്‍ തന്നെ ജനങ്ങള്‍ അപകടം തിരിച്ചറിയുക.പോപുലര്‍ ഫിനാസ് ജനങ്ങളുടെ പണം വാങ്ങി മനപൂര്‍വ്വം തട്ടിപ്പ് നടത്തുകയായിരുന്നു.നിക്ഷേപകരില്‍ നിന്നും ലഭിച്ച പണം പല കമ്പിനികളിലേക്കും മാറ്റിയത് പോലീസ് കണ്ടെത്തി.ഗുരുതരമായ ചതിയാണ് ഉടമകള്‍ നടത്തിയത്.പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചു.നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം 21 വ്യത്യസ്ത കമ്പനികളിലേക്ക് നിക്ഷേപകരറിയാതെ വകമാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി.കൃത്യമായ ആസൂത്രണ ചെയ്ത് നടപ്പാക്കിയ തട്ടിപ്പാണെന്നാണ് പോലീസിന്റെ് കണ്ടെത്തല്‍.ദുബൈ അടക്കം ഉള്ള നഗരങ്ങളിലും ഓസ്‌ട്രേലിയയിലും ഇവര്‍ പണം നിക്ഷേപിച്ചതായി പോലീസ് കരുതുന്നു.റോയി ഡാനിയേലിന്റെ 2 പണ്മക്കള്‍ക്ക് പണം നല്‍കി ഓസ്‌ട്രേലിയന്‍ പെര്‍മിനന്റ് വിസ എടുത്തതായും റോയിക്കും ഭാര്യക്കും ഇതേ വിസ ഉള്ളതായും സംശയിക്കുന്നു.ഈ വിസ ഉപയോഗിച്ച് ഇവര്‍ രാജ്യം വിടാന്‍ നീക്കം നടത്തുകയായിരുന്നു.കേരളത്തില്‍ നിന്നും പണം എല്ലാം മാറ്റിയ ശേഷം ഓസ്‌ട്രേലിയയില്‍ പോയി ജീവിക്കുക എന്നതും റോയിയും ഭാര്യ പ്രഭയും ലക്ഷ്യമിട്ടിരുന്നു.റോയിയുടെ അമ്മയും സ്ഥാപനത്തിന്റെ ഉടമകളില്‍ ഒരാളാണ്.റോയിയുടെ അമ്മക്ക് സ്ഥാപനത്തില്‍ ചില മുതല്‍ മുടക്കുകളില്‍ അവകാശം ഉണ്ട്.ഇതും പോലീസ് അന്വേഷിക്കുകയാണ്.പോപ്പുലര്‍ സംസ്ഥാനത്ത് 250 ല്‍ കൂടുതല്‍ ശാഖകള്‍ തുറക്കുകയും ആയിരക്കണക്കിന് നിക്ഷേപരെ ഉപഭോക്താക്കളാക്കുകയും ചെയ്തു.പോപ്പുലര്‍ ഫിനാന്‍സ്,പോപ്പുലര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ്,പോപ്പുലര്‍ ഡീലേഴ്‌സ്,പോപ്പുലര്‍ മിനി ഫിനാന്‍സ്,പോപ്പുലര്‍ പ്രിന്റേഴ്‌സ് തുടങ്ങിയ പേരുകളില്‍ വിവിധ കമ്പനികള്‍ രൂപീകരിച്ച് അതിലേക്കാണ് ഉപഭോക്താക്കളുടെ നിക്ഷേപങ്ങള്‍ വകമാറ്റിയിരുന്നത്.ഉപഭോക്താക്കള്‍ക്ക് ഈ കമ്പനികളുടെ പേരിലാണ് പണം നിക്ഷേപിക്കുമ്പോള്‍ രസീതുകളും നല്‍കിയിരുന്നത്.സംസ്ഥാനത്ത് ഏറ്റവും അധികം സാമ്പത്തിക തട്ടിപ്പുകള്‍ നറ്റത്തുന്ന സ്വകാര്യ ബാങ്കില്‍ ജനം പണം നിക്ഷേപിക്കുന്നത് എന്തുകൊണ്ട് എന്നതീനു ഇപ്പോഴും ഉത്തരം കിട്ടുന്നില്ല.യാതൊരു ഉറപ്പും ഇല്ലാത്ത നാടന്‍ പലിശകാര്‍ മാത്രമാണ് ഇത്തരം ബ്ലേഡ് ബാങ്കുകള്‍.ഒന്നോ രണ്ടോ ശതമാനം പലിശ കൂടുതല്‍ കിട്ടാന്‍ ആളുകള്‍ ബലി കഴിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യമാണ്.ഒരു തലമുറയുടെ മുഴുവന്‍ സമ്പാദ്യവും ഇത്തരത്തില്‍ പലരും ബ്ലേഡ് ബാങ്കുകളില്‍ ഇട്ട് നശിപ്പിക്കുന്നു.പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചക്ക് ശേഷം സംസ്ഥാനത്തേ എല്ലാ ബ്ലേഡ് ബാങ്കിലും ജനം പണം പിന്‍ വലിക്കാന്‍ തിരക്കിലാണ്.സ്വകാര്യ ബാങ്കില്‍ നിന്നും പണം നിക്ഷേപിച്ച് പലരും സഹകരണ ബാങ്കുകളിലേക്ക് മാറ്റുന്ന തിരക്കാണ്.നികുതി നല്‍ക്കാതെയും,കണക്കില്‍ പണം കാണിക്കാതെയും ഉള്ള മാര്‍ഗ്ഗം എന്ന നിലയിലാണ് ബ്ലേഡ് ബാങ്കില്‍ നിന്നും ജനം വ്യാപകമായി നിക്ഷേപം പിന്‍ വലിച്ച് സഹകരണ ബാങ്കിലേക്ക് മാറ്റുന്നത്.