ക്ഷേത്ര സെറ്റിട്ട് അർധ ന​ഗ്നയായ യുവതിയുടെ ഫോട്ടോഷൂട്ട്, മാപ്പ് പറഞ്ഞ് ഫോട്ടോ​ഗ്രാഫർ

വിശ്വാസികളെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു ഫോട്ടോഷൂട്ടാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായത്. പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റിട്ട് അർധ ന​ഗ്നയായായാണ് യുവതി ഫോട്ടോഷൂട്ട് നടത്തിയത്. പടികളിൽ അർധ ന​ഗ്നയായി പോസു ചെയ്യുന്ന മോഡൽ, ഹിന്ദു വിശ്വാസത്തെയും ആരാധനയെയും അവഹേളിച്ച ഈ ഫോട്ടോഷൂട്ടിനെതിരെ വൻ വിവാദമാണ് ഉയർന്നത്.സമീപ കാലത്തായി ഹിന്ദു വിശ്വാസികളെ അവഹേളിക്കുന്ന ഇത്തരം ഫോട്ടോഷൂട്ടുകൾ വ്യാപകമാണെന്നും അവക്കെതിരെ നിയമ നടപടിയെടുക്കണമെന്നുമാണ് വിശ്വാസികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.

അതേസമയം ഫോട്ടോഷൂട്ട് വിവാദമായതോടെ മാപ്പ് പറഞ്ഞ് ഫോട്ടോഗ്രാഫർ രംഗത്തെത്തി. മോട്ടീവ് പിക്സ് സ്റ്റുഡിയോ ഉടമ ബി.എൽ അനീഷാണ് ഫേസ്‌ബുക്കിലെത്തി മാപ്പ് പറഞ്ഞത്. ക്ഷേത്രത്തിന്റെ സെറ്റിട്ട് ഫോട്ടോ എടുത്തയാളാണ് താനെന്നും ഹൈന്ദവ സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു എന്നും പറഞ്ഞാണ് അനീഷ് ഫേസ്‌ബുക്ക് വീഡിയോ വഴി മാപ്പുപറഞ്ഞത്. ശ്രീ രാമസേനയുടേയും ശ്രീ ആഞ്ജനേയ സേവാ സംഘം പ്രവർത്തകരുടേയും ഇടപെടൽ ഉണ്ടായി. എനിക്ക് എന്റെ തെറ്റ് മനസ്സിലായി. ഞാൻ എന്റെ പ്രവർത്തിക്ക് മുഴുവൻ ഹൈന്ദവ വിശ്വാസികളോടും ഹൈന്ദവ സംഘടനകളോടും ക്ഷമ ചോദിക്കുന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം എന്നുമാണ് അനീഷ് പറഞ്ഞത് ‌.

കലാരംഗത്ത് ഹൈന്ദവരുടെ മത വിശ്വാസങ്ങളെ വൃണപ്പെടുത്തികൊണ്ട് വീണ്ടും കടന്നുകയറ്റമെന്ന രീതിയിലാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. പ്രശസ്തരാകുവാനുള്ള ഏറ്റവും എളുപ്പമുള്ള വഴി ഹിന്ദു സമൂഹത്തെ അപമാനിക്കലാണ് എന്ന് ധരിച്ചിരിക്കുന്ന ഒരു വിഭാഗത്തിന്റെ ഏറ്റവും പുതിയ നീക്കമാണ് ഹിന്ദു ക്ഷേത്രത്തിന്റെ സെറ്റ് ഇട്ട് അതിൽ മോഡലിനെ വച്ച് നഗ്‌നത പ്രദർശനം നടത്തിയിരിക്കുന്നത്. ഹിന്ദു വിശ്വാസികളുടെ മത വികാരം വ്രണപ്പെടുത്തിയ Motive Pix Studio Management , ഫോട്ടോ ഗ്രാഫർ,മോഡൽ ആയി അഭിനയിച്ച യുവതി അടക്കമുള്ളവർക്കെതിരെ DGP യ്ക്ക് പരാതി നൽകിയിരുന്നു.