മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുമുതല്‍ അഞ്ചു മണിയ്ക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസേന നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി. ആറ് മണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനം ഇനി മുതല്‍ അഞ്ച് മണിക്കാണ് നടക്കുക. നാല് മണിക്ക് നടത്തുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിക്കും നടക്കും.

റംസാന്‍ നോമ്ബ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ സമയത്തില്‍ മാറ്റം വരുത്തിയത്. വൈകുന്നേരം ആറിനും ഏഴിനുമിടയ്ക്ക് നോമ്ബുതുറ സമയമായതിനാലാണ് അഞ്ചു മുതല്‍ ആറ് മണിവരെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം മാറ്റിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.