എന്റെ ജീവിതം നശിപ്പിച്ചത് കിഷോര്‍ സത്യ, വിവാഹ ബന്ധം വേര്‍പെടുത്താനുള്ള കാരണം ഇത്; ചാര്‍മിള

മലയാള സിനിമയില്‍ എന്നും വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ച താരമായിരുന്നു ചാര്‍മിള. കിടക്ക പങ്കിടാന്‍ വിളിച്ചു, ഭീക്്ഷണിപ്പെടുത്തി മുതലായ കാര്യങ്ങള്‍ സംവിധായകര്‍ക്കെതിരെയും നടന്മനാര്‍ക്കെതിരെയും ചാര്‍മിള നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുമുമ്പെ താരം ആശുപത്രിയിലായിരുന്നു, താരത്തെ സഹായിക്കാന്‍ ആരുമെത്തിയില്ല എന്നതരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

വിവാദങ്ങളുടെ തോഴിയായ ചാര്‍മിള നടത്തിയ പ്രസ്തവാനകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. അതില്‍ ഒന്ന് സീരിയല്‍ താരം കിഷോര്‍ സത്യ ചാര്‍മിള വാക്‌പോരിലേക്കും എത്തിയിരുന്നു. ബാബു ആന്രണിയുമായുളള പ്രണയ പരാജയത്തിനു ശേഷം സീരിയൽ നടൻ കിഷോർ സത്യയെ ആണ് താൻ വിവാഹം ചെയ്‌തതെന്ന് ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ ചാർമിള വെളിപ്പെടുത്തി. ആദ്യ ഭർത്താവ് കിഷോറും താനും തമ്മിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ നടി തുറന്നു പറഞ്ഞു

വിവാഹം കഴിഞ്ഞ ഉടനെ കിഷോർ സത്യ ഷാർജയിലേക്ക് പോയി. ചാർമിള ആ സമയം ചെന്നൈയിലായിരുന്നു. നാല് വർഷം അങ്ങനെ ഇരുവരും രണ്ട് സ്ഥലങ്ങളിലായിരുന്നു. ഈ സമയത്ത് അഭിനയിക്കാൻ കിഷോർ സത്യ അനുവാദം നൽകിയിരുന്നില്ലെന്നും ചാർമിള പറഞ്ഞു. തന്റെ ജീവിതത്തിലെ വിലപ്പെട്ട നാല് വർഷങ്ങൾ കിഷോറിന് വേണ്ടി കാത്തിരുന്ന് പോയെന്നും ചാർമിള കുറ്റപ്പെടുത്തി. കിഷോറിന് വേണ്ടി കാത്തിരുന്ന് തന്റെ ജീവിതവും കരിയറും നഷ്‌ടമായെന്നും അവർ കുറ്റപ്പെടുത്തി. ആ സമയത്ത് ജീവിക്കാനുളള പണം പോലും കിഷോർ നൽകില്ലായിരുന്നുവെന്നും ആങ്കറിങ്ങും സ്റ്റേജ് ഷോയും കൊണ്ടാണ് പിടിച്ചു നിന്നതെന്നും ചാർമിള പറയുന്നു.

അടിവാരത്തിന്റെ സെറ്റില്‍വച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. കിഷോറിന്റെ അമ്മ മരിച്ച സമയമായിരുന്നു അത്.ഞാനും മാനസികമായി തകര്‍ന്ന അവസ്ഥയിലും. ഇരുവരും ദുഖിതരായിരുന്നു. സ്വന്തം സങ്കടങ്ങള്‍ക്കിടയിലും കിഷോര്‍ എന്നെ സ്വാന്തനിപ്പിച്ചിട്ടുണ്ട്.ആ പെരുമാറ്റത്തില്‍ എനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്. സിനിമ പാക്ക്അപ്പ് ആകാന്‍ നേരം കിഷോറാണ് എന്നോട് പ്രണയമാണെന്ന് പറഞ്ഞത്.അത് പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. കിഷോര്‍ എന്റെ ജീവിതം എല്ലാരീതിയും നശിപ്പിച്ചുവെന്നും ചാര്‍മിള പറയുന്നു.

രണ്ടാമത് രാജേഷ് എന്ന ഒരാളെയും ചാര്‍മിള വിവാഹം കഴിച്ചിരുന്നു. പക്ഷെ ആ വിവാഹവും അധഘികകാലം നീണ്ടുനിന്നില്ല. ഇപ്പോള്‍ ഒരു മകനുമായാണ് താമസം. ഒരു ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. 1991ലാണ് ധനം എന്ന ചിത്രത്തിലൂടെ ചാര്‍മിള മലയാളത്തില്‍ അരങ്ങേറിയത്. മോഹന്‍ലാലായിരുന്നു നായകന്‍. പിന്നീട് അങ്കിള്‍ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടല്‍, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു.