മോദിയേ ആലിഗനം ചെയ്ത് മാർപ്പാപ്പ, 20 മിനുട്ട് ചർച്ച നീണ്ടു നിന്നത് ഒന്നര മണിക്കൂർ

ഇന്ത്യൻ പ്രധാനമന്ത്രി ലോകത്തേ ഏറ്റവും വലിയ മത മേലധ്യക്ഷൻ മാർപ്പാപയുമയി ചർച്ച നടത്തി. വത്തിക്കാന്റെ അധിപനും ലോകത്തേ വലിയ ഇടയനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തേ പ്രധാനമന്ത്രിയും തമ്മിൽ തീരുമാനിച്ച് ഉറപ്പിച്ചത്ത് 20 മിനുട്ട് ചർച്ച ആയിരുന്നു. എന്നാൽ വിഷയത്തിന്റെ ഗൗരവവും ആഗോള സമാധാനത്തിന്റെ ആവശ്യകതയും ചർച്ച ആയപ്പോൾ 20 മിനുട്ട് ഒരു മണിക്കൂറും കടന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മാർപ്പാപ്പയേ ഇന്ത്യയിലേക്ക് നരേന്ദ്ര മോദി കൈകൾ പിടിച്ച് ക്ഷണിച്ചപ്പോൾ ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്ന് മറുപടിയും പാപ്പ പറഞ്ഞു. മോദി വിളിച്ചതേ ഉള്ളു ആ ക്ഷണം അപ്പോൾ തന്നെ ചർച്ച പോലും ഇല്ലാതെ ഒന്നും ആലോചിക്കാതെ മാർപ്പാപ്പ സ്വീകരിക്കുകയായിരുന്നു എന്ന് വത്തിക്കാൻ വക്താക്കൾ സൂചിപ്പിച്ചു. മോദി ഇന്നുവരെ നടത്തിയതിൽ ഏറ്റവും വലിയ ലോക ശ്രദ്ധയും ആഗോള മാധ്യമങ്ങളുടെ ലൈവ് വാർത്താ വിവരണത്തിലും ഇടം പിടിച്ച വലിയ സന്ദർശനം ആയിരുന്നു പോപ്പുമായി നടന്നത്.