തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഒരു വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. ആറ്റുകാൽ സ്വദേശി വിനോദിനെ(50) ആണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഫോർട്ട് എസ്.എച്ച്.ഒ വി. ഷിബു, പൊലീസുകാരായ സാബു, ജീത്കുമാർ, അജി, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തൃശൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കി.