ഗ്രീഷ്മ റാങ്ക്‌ഹോൾഡർ, അനുപമ നന്നായി ഇംഗ്ലീഷ് പറയും, പൊലിസ് പ്രശംസ സൂപ്പർ

അബിഗെയിൽ മിസ്സിംഗ് കേസിൽ നിന്നും അനുപമയേ തുടർന്നുള്ള ദിവസത്തിൽ കുറ്റകൃത്യത്തിൽ നിന്നും ഊരുയാൽ പൊലും അത്ഭുതപ്പെടാനില്ല. ഷാരോൺ വധ കേസ് പ്രതി ഗ്രീഷ്മയെ പൊതിഞ്ഞു പിടിച്ച അതെ പാതയിൽ തന്നെയാണോ അബിഗെയ്ൽ മിസ്സിം​ഗ് കേസിൽ പ്രതിയായ അനുപമയുടെ കാര്യത്തിലും പൊലീസ് സ്വീകരിക്കുന്നത്. ഒരുവർഷമായി അച്ഛനും അമ്മയും ആസൂത്രണം ചെയുന്ന ഈ കിഡ്നാപ്പിംഗ് പദ്ധതിയിൽ അനുപമ ഇടപെടാൻ തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ എന്നാണ് പോലിസ് പക്ഷം

ബിഎസ്‍സി കംപ്യൂട്ടർ സയൻസിനു പോയത് മനസ്സിൽ ഉണ്ടായിരുന്ന വകീൽ ആകുക എന്ന മോഹം ഉപേക്ഷിച്ചാണ്. ഇനി അനുപമ വക്കീൽ ആയിരുന്നെങ്കിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കി നിരപരാധികളെ ശിക്ഷിക്കുന്ന ഒരു വക്കീലിനെ കൂടി നമ്മുടെ നിയമ നിർമാണത്തിനു കിട്ടുമായിരുന്നു അല്ലെ എന്ന് പോലീസുകാരുടെ ഈ പോളിഷിംഗ് വാദങ്ങൾക്ക് നേരെ ശകലം ബോധമുള്ള ജനങ്ങൾ ചോദിക്കുന്നു. ആരും മറന്നിട്ടുണ്ടാവില്ല ഗ്രീഷ്മ കേസ് അന്വേഷിച്ച റൂറൽ എസ് പി ശിൽപയുടെ വാക്കുകൾ ഷീ ഈസ് ഫൈൻ, മിടുക്കിയാണ്, റാങ്ക് ഹോൾഡറാണ് എന്നാണ് ഗ്രീഷ്മയെ കുറിച്ച് അന്ന് എസ്പി പറഞ്ഞ വാക്കുകൾ. എന്താണ് നമ്മുടെ പോലീസുകാർക്ക് സംഭവിക്കുന്നത് ജനമൈത്രി എന്നാൽ കുറ്റവാളികളെയും സ്നേഹിക്കലാണോ തട്ടിക്കൊണ്ടുപോയപ്പോൾ ബഹളമുണ്ടാക്കിയ കുട്ടിക്കു ഗുളിക കൊടുത്ത സംഭവത്തെയും ഈസി ആയാണ് പോലീസ് വ്യാഖ്യാനിക്കുന്നത്

പത്മകുമാറിന്റെ മകളും പ്രതിയുമായ അനുപമയ്ക്ക് കേസിലെ പങ്കു പൊലീസ് ലളിതവൽക്കരിക്കുന്നു. ഒരു വർഷമായി കുടുംബം കുറ്റകൃത്യം ആസൂത്രണം ചെയ്യുകയായിരുന്നെന്നു പൊലീസ് പറയുന്നു. എന്നാൽ അനുപമ ഇടപെട്ടിട്ട് ഒരു മാസമേ ആയിട്ടുള്ളൂ എന്നും കൂട്ടിച്ചേർക്കുന്നു. യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചതിനെ തുടർന്നു ‘ഡിപ്രസ്ഡ്’ ആയ അവസരത്തിലാണു കൃത്യം നടത്താൻ അനുപമ ഒരുങ്ങിയതെന്നുമാണു പൊലീസ് വാദം. ‘അസ്സലായി ഇംഗ്ലിഷ് പറയുന്ന കുട്ടി. സെൽഫ് എഫർട്ട് (സ്വന്തമായി പ്രയത്നം) എടുത്തു ചെയ്യുന്ന കുട്ടി. ബിഎസ്‍സി കംപ്യൂട്ടർ സയൻസിനു ജോയിൻ ചെയ്തെങ്കിലും എൽഎൽബി എടുക്കാനായിരുന്നു കുട്ടിക്കു താൽപര്യം’ – എന്നൊക്കെയാണ് എഡിജിപി അനുപമയെക്കുറിച്ചു വർണിക്കുന്നത്.

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ ഗൗരവം കുറയ്ക്കാൻ പൊലീസ് ബോധപൂർവം ശ്രമിക്കുന്നതായിട്ടാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ ഉയരുന്ന ആരോപണം. കുഞ്ഞിനെ ഉറ്റവരിൽ നിന്ന് തട്ടിയെടുത്ത് 21 മണിക്കൂർ തടങ്കലിൽ പാർപ്പിച്ചതു തന്നെ ഗുരുതരമായ കുറ്റകൃത്യമാണ് ,എന്നാൽ അതിന്റെ ഗൗരവം കുറയ്ക്കുന്ന തരത്തിലാണു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എഡിജിപി മാധ്യമങ്ങളോടു പങ്കുവച്ചത് എന്നതും ശ്രദ്ദേയം . കാറിൽ തട്ടിക്കൊണ്ടുപോയപ്പോൾ ബഹളമുണ്ടാക്കിയ കുട്ടിക്കു ഗുളിക കൊടുത്തുവെന്നു പൊലീസ് പറഞ്ഞിരുന്നു കുട്ടിയെ ‘റിലാക്സഡ്’ (ശാന്തമാക്കാൻ) ആക്കാനാണു ഗുളിക കൊടുത്തതെന്നാണ് എഡിജിപി പറഞ്ഞത്. ഏതു ഗുളികയാണു കുട്ടിക്കു നൽകിയതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളൊന്നും പൊലീസ് വെളിപ്പെടുത്തിയില്ല. കുട്ടിയെ മയക്കിക്കിടത്താനാകും ഗുളിക നൽകിയത്. ബലപ്രയോഗത്തിലൂടെയാകും നൽകിയതും. ‘സേഫ് ഹാൻഡിൽ’ (ഉത്തരവാദിത്തപ്പെട്ട കൈകളിൽ) ഏൽപ്പിക്കണമെന്ന ബോധ്യത്തോടെയാണു പിറ്റേന്ന് അനിതാകുമാരി കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് എഡിജിപി പറഞ്ഞത്.

കോളജ് വിദ്യാർഥികൾ എത്തി കുഞ്ഞുമായി സംസാരിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷമാണ് അവർ ഭർത്താവിനൊപ്പം പോയതെന്നാണു പൊലീസ് ഭാഷ്യം. സ്വന്തം രക്ഷയെക്കാൾ പ്രതികൾ ഊന്നൽ നൽകിയതു കുട്ടിയുടെ സുരക്ഷയ്ക്കാണെന്നും അങ്ങനെ വരുത്തിത്തീർത്തു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഉത്തരവാദിത്തപ്പെട്ട കൈകളിൽ ഏൽപിച്ചുവെന്ന് ഉറപ്പു വരുത്താൻ പ്രതികൾ ശ്രമിക്കുമോ എന്നും ഇതിനെതിരെ ചോദ്യമുയരുന്നു. കുട്ടിക്ക് കൊടുത്ത ഗുളികകൾ എന്തോ മിഠായി നല്കിയ മാത്രിയാണ്‌ പോലീസ് ഭാഷ്യം കേട്ടാൽ തോന്നുക. അതായത് തട്ടികൊണ്ട് പോയ ശേഷം കുട്ടി റിലാക്സ് ആകാൻ മരുന്ന് നല്കി എന്നും കുട്ടിയെ മരുന്ന് നല്കി പരിചരിച്ചു എന്നും ഒക്കെയുള്ള വിധത്തിൽ വിശദീകരണം വരികയാണ്‌.
അനുപമ ചെറുപ്പം ആയതിനാൽ ഭാവി നശിപ്പിക്കരുത് എന്ന ചില നിർദ്ദേശം ഉണ്ട്. അനുപമയേ തുടർന്നുള്ള ദിവസത്തിൽ കുറ്റകൃത്യത്തിൽ നിന്നും ഊരുയാൽ പൊലും അത്ഭുതപ്പെടാനില്ല. നാലാമത്തേ ആൾ ആരെന്നും മൗനം തുടരുന്നു