പാലക്കാട് മദ്യലഹരിയിൽ ബസ് ഓടിച്ച രണ്ട് ഡ്രൈവർമാർ പോലീസ് പിടിയിൽ

പാലക്കാട്. മദ്യ ലഹരിയില്‍ ബസ് ഓടിച്ച രണ്ട് ബസ് ഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍. രണ്ട് ബസുകളും പോലീസ് പിടിച്ചെടുത്തു. പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി, ശ്രീകൃഷ്ണ എന്നീ ബസുകളാണ് പോലീസ് പിടിച്ചെടുത്തത്.

ഡ്രൈവര്‍മാര്‍ക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തു. ബസിലെ ഡ്രൈവര്‍മാരായ പാലക്കാട് സ്വദേശികളായ മുരളി കൃഷ്ണ, തൊഴിയൂര്‍ സ്വദേശി വിഷ്ണു എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.

ഇരുവരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി