മകളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കാമുകനൊപ്പം പോയി, എത്തിപ്പെട്ടത് മയക്കുമരുന്ന് സംഘത്തില്‍, ഒടുവില്‍..

കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിക്കൊപ്പം മുന്നും പിന്നും നോക്കാതെ ഇറങ്ങി പുറപ്പെട്ട 21കാരിക്ക് സംഭവിച്ചത് കേട്ടാല്‍ ഏവരെയും ഞെട്ടും. ഷെയര്‍ ചാറ്റിലൂടെയാണ് പാലക്കാട് സ്വദേശിയെ പെണ്‍കുട്ടി പരിചയപ്പെടുന്നത്. വിവാഹിതയായ യുവതി തന്റെ മൂന്ന് വയസുള്ള മകളെ ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം പോയി. പ്രവാസിയായ ഭര്‍ത്താവ് ഇക്കാര്യങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. വീട്ടില്‍ നിന്നും അഞ്ച് പവനോളം വരുന്ന ആഭരണങ്ങളും കൈക്കലാക്കിയാണ് യുവതി പോയത്.

യുവതിയെ കാണാതായതോടെ യുവതിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കര്‍ണാടകയില്‍ ഉണ്ടെന്ന് വ്യക്തമായത്. ഒടുവില്‍ നടത്തിയ പരിശോധനയില്‍ ഗോകര്‍ണത്തിനടുത്ത് ബീച്ചിലെ കുടിലില്‍ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു. പ്രവാസിയായ ഭര്‍ത്താവിനെ കബളിപ്പിച്ച് മകളെയും ഉപേക്ഷിച്ച് സ്വന്തം സന്തോഷം തേടി ഷെര്‍ ചാറ്റിലൂടെ പരിചയപ്പെട്ടയാള്‍ക്ക് ഒപ്പം ഇറങ്ങിയ യുവതി എത്തപ്പെട്ടത് മയക്കുമരുന്ന് മാഫിയയുടെ കൈയ്യില്‍ ആയിരുന്നു.

കുഞ്ഞിമംഗലം സ്വദേശിയായ 21കാരിയാണ് മയക്കുമരുന്ന് മാഫിയയുടെ പിടിയിലായത്. ഗെറ്റ് ടുഗെതര്‍ എന്നറിയപ്പെടുന്ന് സംഘത്തിന്റെ റാക്കറ്റില്‍ അകപ്പെട്ട യുവതിയെ ഒടുവില്‍ തന്ത്രപരമായാണ് പോലീസ് രക്ഷിച്ചത്. ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഇര്‍ഷാദ് ആണ് യുവതിയെ ഗോകര്‍ണത്ത് എത്തിച്ചത്. പിന്നീട് അമല്‍നാഥ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവര്‍ക്ക് യുവതിയെ ഇര്‍ഷാദ് കൈമാറി. വീട്ടില്‍ നിന്നുമിറങ്ങിയ യുവതി ആദ്യം എത്തപ്പെട്ടത് തമിഴ്‌നാട്ടിലെ സേലത്താണ്. അവിടെ വെച്ച് തട്ടുകടക്കാരന്റെ ഫോണ്‍ ഉപയോഗിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് തട്ടുകടക്കാരന്റെ നമ്പര്‍ കണ്ടെത്തി. അയാളില്‍ നിന്നും കാര്യങ്ങള്‍ തിരക്കുകയും പ്രദേശത്തെ സിസി ടിവി ക്യാമറകള്‍ പരിശോധിക്കുകയും ചെയ്തു.

രണ്ട് യുവാക്കള്‍ക്ക് ഒപ്പം യുവതി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നിശാശാലകളിലും മയക്കുമരുന്ന് കേന്ദ്രങ്ങളിലും എത്തുന്ന അമല്‍ നാഥിന്റെയും മുഹമ്മദിന്റെയും കൂടെയായിരുന്നു യുവതി. ഇവര്‍ പിന്നീട് ബംഗളൂരുവിലേക്ക് നീങ്ങിയതായി വ്യക്തമായി. പ്രിന്‍സിപ്പല്‍ എസ് ഐ കെ ടി ബിജിത്ത്, എസ് ഐ എം വി ശരണ്യ, എ എസ് ഐ ടോമി, സി പി ഒ വിനയന്‍ എന്നിവരടങ്ങിയ സംഘമാണ് യുവതിയെ പിന്തുടര്‍ന്നത്. സൈബര്‍ സെല്‍ വിദഗ്ധരായ സൂരജ്, അനൂപ്, സുജേഷ് എന്നിവരുടെ സഹായത്തോടെയായിരുന്നു അന്വേഷണം. ഇന്‍സ്‌പെക്ടര്‍ എം സി പ്രമോദ്, എ എസ് ഐ എ ജി അബ്ദുല്‍റൗഫ്, സിവില്‍ പോലിസ് ഓഫിസര്‍ സൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.