സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം, വീഡിയോ പങ്കിട്ട് പൂർണിമ

വിടു പണിയുന്ന സൈറ്റിൽ സന്ദർശനം നടത്തുന്നതിനിടെ പകർത്തിയ വീഡിയോ പങ്കുവച്ച് പൂർണിമ. സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം, എന്നാണ് വീഡിയോ പങ്കുവച്ച് പൂർണിമ കുറിക്കുന്നത്. വീടിൻ്റെ ചുമരുകൾ തേക്കാൻ ശ്രമിക്കുന്ന പൂർണിമയെ ആണ് വീഡിയോയിൽ കാണാനാവുക.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് പൂർണിമ. മുൻപ് വൈറസ് എന്ന ചിത്രത്തിൽ പൂർണിമ അഭിനയിച്ചിരുന്നു, ഇപ്പോഴിതാ പൂർണിമ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം റിലീസിനൊരുങ്ങുകയാണ്. ഏറെ അഭിനയസാധ്യതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ പൂർണിമ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നടി ബ്രേക്ക് എടുത്തിരുന്നു. എന്നാലും പൂർണിമയോടുള്ള സ്‌നേഹത്തിന് പ്രേക്ഷകർക്ക് കുറവൊന്നും വന്നിട്ടില്ല. പിന്നീട് വൈറസ് എന്ന ചിത്രത്തിലൂടെ പൂർണിമ വീണ്ടും അഭിനയ രംഗത്ത് എത്തി. മാലിക്കിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചു.