ഇരുമുന്നണികളും മാറി മാറി ഭരിച്ചിട്ടും കേരളത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പ്രകാശ് ജാവദേകര്‍

തൃശൂര്‍. കേരളത്തില്‍ ഇരുമുന്നണികളും മാറി മാറി ഭരിച്ചിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജവദേക്കര്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാക്കളെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഒരു വ്യവസായവും തുടങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്.

കേരളത്തില്‍ നിക്ഷേപകരെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തിലെ ടൂറിസം സാധ്യതകളെറെയാണ്. തൊഴില്‍ തേടി യുവാക്കള്‍ കേരളത്തിന് വെളിയിലേക്ക് പോകേണ്ട അവസ്ഥയിലാണ്. കോളേജുകളില്‍ എസ്എഫ്‌ഐയുടെ അരാജകത്വമാണെന്നും. സിദ്ധാര്‍ത്ഥന്റെ കൊലപാതകം അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല തകര്‍ന്ന അവസ്ഥയിലാണ്. പഠനത്തിനായി വിദ്യാര്‍ഥികള്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.