സര്‍ക്കാര്‍ സര്‍വ്വീസില്‍ മുന്നാക്ക സംവരണം നടപ്പിലാക്കാന്‍ പിഎസ്‌സി തീരുമാനം

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വീസില്‍ മുന്നാക്ക സംവരണം നടപ്പിലാക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തും.

ഒക്ടോബര്‍ 23നാണ് ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ഒക്ടോബര്‍ 23 മുതല്‍ സംവരണം നടപ്പിലാക്കാനാണ് തീരുമാനം. 23 മുതല്‍ നാളെ വരെ അപേക്ഷ നല്‍കാന്‍ സമയപരിധിയുള്ള റാങ്ക് പട്ടികകള്‍ക്കും സംവരണം ബാധകമാക്കും. അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാന്‍ പത്ത് ദിവസം കൂടി നീട്ടിനല്‍കാനും ഇന്ന് ചേര്‍ന്ന പിഎസ് സി യോഗം തീരുമാനിച്ചു