രാഹുൽ ഗാന്ധിയുടെ ക്ഷേത്ര പ്രവേശനം തടഞ്ഞ് ബട്ടദ്രാവ സത്ര ക്ഷേത്രം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ കടക്കുന്നത് തടഞ്ഞു.15-ാം നൂറ്റാണ്ടിലെ ആസാമീസ് സന്യാസിയും പണ്ഡിതനുമായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ നാഗോണിലെ ബട്ടദ്രാവ സത്ര ക്ഷേത്രം സന്ദർശിക്കുന്നതിൽ നിന്ന് ക്ഷേത്രം അധികാരികൾ തടയുകയായിരുന്നു

വിവരം രാഹുൽ ഗാന്ധി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്‌.“ഞങ്ങൾക്ക് ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹമുണ്ട്. എനിക്ക് ക്ഷേത്രം സന്ദർശിക്കാൻ കഴിയാത്തവിധം ഞാൻ എന്ത് കുറ്റമാണ് ചെയ്തത്?” എന്ന് പ്രസ്താവിച്ചുകൊണ്ട് രാഹുൽ ഗാന്ധി തനിക്കെതിരായ നിയന്ത്രണങ്ങളേ ചോദ്യം ചെയ്തു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ റൂട്ട് പുനഃപരിശോധിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇന്നലെ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ആരാണ് ക്ഷേത്രം സന്ദർശിക്കേണ്ടതെന്ന് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കുമെന്നും ഗാന്ധി പറഞ്ഞു.ഇന്ത്യയിലിപ്പോൾ ഒരാൾക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെ തുടർന്ന് കോൺഗ്രസ് നേതാക്കളും ഗാന്ധിജിയും നാഗോണിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

ഇതിനിടെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങും ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രാവയിലെ സന്ദർശനവും തമ്മിലുള്ള അനാവശ്യ മത്സരം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി ശർമ്മ ഇന്നലെ ഊന്നിപ്പറഞ്ഞു.പരസ്പരവിരുദ്ധമായ സംഭവങ്ങൾ അസമിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി പുനഃപരിശോധിക്കണമെന്ന് ശർമ്മ ആവശ്യപ്പെട്ടു.

“രാമക്ഷേത്രവും ബടദ്രവ സത്രവും തമ്മിൽ മത്സരമുണ്ടെന്ന് ഒരു ധാരണ സൃഷ്ടിക്കരുതെന്ന് ഞാൻ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കുന്നു, കാരണം ടിവി ചാനലുകൾ രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠാ ചടങ്ങ് ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് മഹാപുരുഷ് ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലം സന്ദർശിച്ച് രാമ ക്ഷേത്രത്തിനു മറുപടി എന്ന നിലയിൽ രാഹുൽ തരം താഴരുത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.