നാളെത്തെ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; ഓറഞ്ച് അലേര്‍ട്ട് മൂന്ന് ജില്ലകളിലാക്കി ചുരുക്കി.

സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് കാലാവസ്ഥ വകുപ്പ. പതിനൊന്ന് ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലേര്‍ട്ട് മൂന്ന് ജില്ലകളിലാക്കി ചുരുക്കി. ഇതോടെ സംസ്ഥാനത്തെ മഴ ഭീതിക്ക് ആശ്വാസമായിരിക്കുകയാണ്. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ കാസര്‍ഗോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളില്‍ ആയിരുന്നു മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ഇന്നു മുതല്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. എന്നാല്‍ നാളെത്തെ മഴ മുന്നറയിപ്പുകള്‍ പൂര്‍ണമായി പിന്‍വലിക്കുകയും ചെയ്തു. കിഴക്കന്‍ കാറ്റിന്റെ സാന്നിധ്യമായിരുന്നു മഴയ്ക്ക് സാധ്യതയാക്കി കണക്കാക്കിയത്. എന്നാല്‍ ഒന്‍പത് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചതോടെ സംസ്ഥാനത്തിന് വലിയ ആശങ്ക കൂടിയാണ് ഒഴിയുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലകളില്‍ ഇന്ന് മുതല്‍ നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.