ഭാര്യക്ക് കിടിലൻ സർപ്രൈസ് ഒരുക്കി പിഷാരടി, ആശംസകളുമായി ആരാധകർ

ഭാര്യ സൗമ്യയുടെ ജന്മദിനത്തിന് പിഷാരടി ഒരുക്കിയ പിറന്നാൾ കേക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രമേശിനെപ്പോലെ തന്നെ ഭാര്യയും മൂന്ന് മക്കളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ് കോഴിയുടെ രൂപത്തിലുള്ള ഒരു കേക്കാണ് സൗമ്യയ്ക്കായി ഒരുക്കിയിരിക്കുന്നത്. ജന്മദിനാശംസകൾ കിളി എന്നാണ് കേക്കിൽ എഴുതിയിരിക്കുന്നത്. പിഷാരടി സൗമ്യയെ വിളിക്കുന്ന പേരാണ് കിളി എന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. ഇതിപ്പോ പൂവൻകോഴിയാണല്ലോ മുട്ടയിട്ടിരിക്കുന്നത്, കോഴിയും കിളിയാണല്ലേ? എന്നിങ്ങനെ പോവുന്നു മറ്റു കമന്റുകളുടെ നീണ്ട നിരകൾ.

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. തമാശയും കൗണ്ടറുമൊക്കെയായി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ പിഷാരടിക്കായി. സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും അതിന് താരം നൽകുന്ന ക്യാപ്ഷനുകളും വൈറലായി മാറാറുണ്ട്.

‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്‌സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും താരം സജീവമായി. 2008ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.