ധര്‍മജനെ കേസില്‍ നിന്നും രക്ഷിച്ചത് തന്റെ ഡയറി, രസകരമായ അനുഭവം പങ്കുവെച്ച് രമേഷ് പിഷാരടി

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് രമേഷ് പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയും. സ്റ്റേജ് ഷോകളിലൂടെയും ചാനലിലെ കോമഡി പരിപാടികളിലൂടെയുമാണ് ഇരുവരും വളര്‍ന്നത്. ഇരുവരും ചേര്‍ന്നുള്ള കോമഡി രംഗങ്ങളും കൗണ്ടറുകളും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇരുവരും. ഇപ്പോള്‍ ഡയറി എഴുതുന്ന തന്റെ ശീലത്തെ കുറിച്ചും ആ ഡയറി കാരണം ധര്‍മജന്‍ ഒരു കേസില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ചും തുറന്ന് പറയുകയാണ് രമേഷ് പിഷാരടി.

താന്‍ ഡയറി എഴുതാന്‍ തുടങ്ങിയത് 90കള്‍ മുതലാണെന്നും മനസ്സില്‍ തോന്നുത് എന്തും കുത്തി കുറിച്ചിടുന്ന സ്വഭാവം തനിക്ക് ഉണ്ടെന്നും രമേഷ് പിഷാരടി പറയുന്നു. കോളേജ് കാലത്ത് ഷൂട്ടിങ്ങ് കാണാന്‍ പോയപ്പോഴുണ്ടായ രസകരമായ ഒരു അനുഭവവും രമേഷ് പിഷാരടി അഭിമുഖത്തില്‍ പങ്കുവെച്ചു.

പണ്ടൊരു കേസുമായി ബന്ധപ്പെട്ട് ധര്‍മജനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്. അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതി വെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്തുശീലം കൊണ്ട് ചെറുതും വലുതുമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എവിടെ പോവുമ്പോഴും ആ ഡയറി കൈവശം വെയ്ക്കുമെന്നും അത് പ്രിയപ്പെട്ടതാണ്. -രമേഷ് പിഷാരടി പറഞ്ഞു.