പ്രണയ പരാജയം ഉണ്ടായിട്ടുണ്ട്, ഇപ്പോഴും അവിവാഹിതയായി തുടരാനുള്ള കാരണം തുറന്ന് പറഞ്ഞ് സുബി സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുബി സുരേഷ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് നടി. അവതാരകയുടെ വേഷത്തിലും സുബി എത്തിയിട്ടുണ്ട്. അടുത്തിടെ സുബി സുരേഷ് ഒളിച്ചോടിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് എത്തിയിരുന്നു. വലിയ രീതിയില്‍ വാര്‍ത്ത വൈറല്‍ ആവുകയും ചെയ്തു. എന്നാല്‍ താന്‍ എങ്ങും പോയിട്ടില്ലെന്ന് വ്യക്തമാക്കി നടി രംഗത്ത് എത്തുകയും ചെയ്തിരുന്നു. നസീര്‍ സംക്രാന്തിക്കൊപ്പം എത്തുന്ന പരിപാടിയുടെ പ്രൊമോ ആയിരുന്നു അത്.

ഇത്തരത്തില്‍ പ്രൊമോ വീഡിയോ പുറത്തു വിടുന്ന കാര്യം അണിയറക്കാര്‍ നേരത്തെ തന്നെ പറഞ്ഞരുന്നു. തങ്ങളുടെ സമ്മതത്തോടെയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ വൈറലായി മാറിയതോടെയാണ് പലരും തന്നെക്കുറിച്ച് അന്വേഷിക്കാനായെത്തിയതെന്ന് സുബി പറയുന്നു. ഇതിനിടെ സുബിയുടെ വിവാഹം എന്നാണെന്നും കാര്യം തിരക്കിയും പലരും രംഗത്തെത്തി.

വിവാഹം വേണ്ടെന്ന് വെച്ചയാളല്ല താനെന്നാ്ണ് സുബി പറയുന്നത്. നിരവധി തവണ താന്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ട്. നമ്മുടെ ചാനലിലൂടെ പറയാത്തതിനാലാവും വീണ്ടും ഇതേ ചോദ്യങ്ങള്‍. പ്രേമിച്ചിട്ടുണ്ടോ, ഇനി കല്യാണം കഴിക്കില്ലേയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. നിനക്കൊന്ന് കെട്ടിക്കൂടേ, നീ കെട്ടിയതാണോ, എന്താണ് കല്യാണം കഴിക്കാത്തതെന്നാണ് ചോദ്യം. കല്യാണം കഴിക്കാത്തതിന് അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. അതിനൊരു മൂഡ് വരണമല്ലോ, അത് ഇതുവരെ വന്നിട്ടില്ല. വീട്ടുകാര്‍ സ്വന്തമായി സെലക്റ്റ് ചെയ്‌തോളാനൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രേമമൊന്നും അങ്ങനെ വന്നിട്ടില്ല. ഒളിച്ചോടിപ്പോയതിന് മറുവീഡിയോയുമായി താനെത്തിയിരുന്നു. സുബിയെ അന്വേഷിച്ച് അടുത്ത വീട്ടിലെ അങ്കിളൊക്കെ വന്നിരുന്നു. നിങ്ങള്‍ വിഷമിച്ചിരിക്കുവാണേല്‍ എങ്ങനെ ആശ്വസിപ്പിക്കുമെന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്.

കല്യാണം കഴിക്കില്ലെന്നൊന്നും പ്രഖ്യാപിച്ചിട്ടില്ല. പ്രേമിച്ചിട്ടില്ല, വീട്ടുകാരോടൊക്കെ ഇണങ്ങിനില്‍ക്കാനും, യാത്രകളിലുമൊക്കെ കൂട്ടായി ഒരാള്‍ എത്തുന്നതില്‍ സന്തോഷമുണ്ട്. പ്രേമിച്ചിട്ടുണ്ട്, വീട്ടില്‍ നിന്നും വിട്ട് വേറെ രാജ്യത്ത് പോവേണ്ടി വരുമെന്നുമൊക്കെയുള്ളതുകൊണ്ട് ആ പ്രേമം വേണ്ടെന്ന് വെക്കുകയായിരുന്നു. വീട്ടുകാര്‍ക്കൊക്കെ അറിയാവുന്നയാളാണ്. അളിയാ, അളിയന്‍ വേറെ കല്യാണം കഴിക്ക്, നമ്മള്‍ സെറ്റാവുമെന്ന് തോന്നുന്നില്ലെന്ന് പറയുകയായിരുന്നു. പുള്ളി വിവാഹം കഴിഞ്ഞ് സുഖമായി കഴിയുന്നു. വിവാഹത്തെക്കുറിച്ച് ഒരുപാട് നിബന്ധനകളൊന്നുമില്ല.- സുബി സുരേഷ് പറയുന്നു.