അമ്മയുടെ വേദനയ്ക്ക് മറുപടി, രഞ്ജിത്തിന്റെ മേൽ അവർ തീർത്തത് മതവെറി, വായ്ക്കരിയ്ക്ക് പോലും ബാക്കിവച്ചില്ല

മകന്റെ ആയുസിന് വേണ്ടി ക്ഷേത്രത്തിൽ പോയി വന്ന ഒരമ്മയുടെ മുന്നിൽ ഇട്ടു വെട്ടി കൊന്ന ഒരു മകന്റെ ഘാതകരെ തൂക്കി കൊലയ്ക്കു വിധിയ്ക്കുമ്പോൾ ഏറെ ആശ്വസിക്കുന്നത് വിനോദിനി എന്ന രഞ്ജിത് ശ്രീനിവാസന്റെ ‘അമ്മ തന്നെയാണ്. തന്റെ മകനെ കൊന്നവരിൽ ഒരാൾ പോലും പുറത്തിറങ്ങാതിരിക്കാൻ ഈ ‘അമ്മ ആത്മാർഥമായി പ്രാർത്ഥിടച്ചിച്ചിട്ടുണ്ടാകണം കാരണം ലിസ്റ്റിൽ തന്റെ മകനെ കൂടാതെ വേറെയും പേരുകൾ ഉണ്ടായിരുന്നു ശിക്ഷ ലഭിക്കാതെ ഇതി ഒരെണ്ണമെങ്കിലും പുറത്തിറങ്ങിയാൽ തന്നെപോലെ ഇനിയും പെറ്റ വയറുകൾ നോവും അതായിരുന്നു ആ അമ്മയുടെ പ്രാത്ഥനയ്ക്ക് പിന്നിലെ ചേതോവികാരം. ഒരു ഭാര്യയും വിധവയാകരുത്.

ഒരു കുഞ്ഞും അച്ഛനില്ലാതെയാകരുത് ഒരമ്മയും പുത്രദുഖത്തിൽ ഉരുകരുത് ഇങ്ങനെ പ്രതികരിക്കുമ്പോഴും ഭീകരരുടെ കുടുംബത്തെ കുറിച്ചും ഈയമ്മക്ക് ആധി ഉണ്ട്. പിന്നെ ആശ്വസിക്കുന്നത് നേർവഴി നടക്കാത്ത ഒരു മകനെയും ചൊല്ലി നല്ലൊരുമ്മ വേദനിക്കില്ല എന്ന സത്യമോർത്താണ് മരണ ശേഷം വയ്ക്കരി ഇടാൻ പോലും അവശേഷിക്കരുതെന്ന നിർബന്ധം അക്രമികൾക്കുണ്ടായിരുന്നു എന്ന് തോന്നിപ്പിക്കും വിധത്തിലായിരുന്നു ആക്രമണം

ആലപ്പുഴയിൽ കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിലൂടെവെളിവാകുന്നത് കൊലയാളികളുടെ മതവെറി. എസ് ഡി പി ഐ അക്രമികൾ കൊലപ്പെടുത്തിയ ബിജെപി ഒബിസി മോർച്ച സംസ്ഥാന നേതാവ് ആഡ്വക്കേറ്റ് രഞ്ജിത് ശ്രീനിവാസന്റെ മൃതദേഹ വിചാരണ റിപ്പോർട്ട് ആ മത വൈറി വെളിവാകുന്നതായിരുന്നു രഞ്ജിത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഭീകരമായിരുന്നു. മരണശേഷം വായ്ക്കരി ഇടാൻ മുഖം പോലും അവശേഷിക്കരുതെന്ന രീതിയിൽ പൈശാചികവും ബീഭത്സവുമായി ആക്രമിക്കുമ്പോൾ അത് ഒരു സാധാരണ കൊലപാതകമല്ല, മറിച്ച് മതപരമായ വെറിയുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമാകുന്നു.

രഞ്ജിത്തിൻ്റെ മൃതദേഹം പരിശോധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫ്രീസർ യൂണീറ്റിന് സമീപം വെച്ച് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ട് കൊലയാളികളുടെ മതവെറി വെളിവാക്കുന്നതാണ്. ഒരാളെ വകവരുത്താനായി ആക്രമിക്കുമ്പോൾ തലയിൽ ആഴത്തിൽ ഉണ്ടാക്കുന്ന രണ്ടോ മൂന്നോ മുറിവുകൾ സാധാരണ ഗതിയിൽ മരണകാരണമാകും. എന്നാൽ മരണശേഷം വായ്ക്കരി ഇടാൻ മുഖം പോലും അവശേഷിക്കരുതെന്ന രീതിയിൽ പൈശാചികവും ബീഭത്സവുമായി ആക്രമിക്കുമ്പോൾ അത് ഒരു സാധാരണ കൊലപാതകമല്ല, മറിച്ച് മതപരമായ വെറിയുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമാണെന്ന് മനസിലാകുന്നുവെന്ന് ആയിരുന്നു വിലയിരുത്തൽ

രഞ്ജിത്തിന്റെ മൃതശരീരീരത്തിനു മുന്നിൽ ഇരുന്നു ലിഷ പറഞ്ഞ വാക്കുകൾ ഉണ്ട്. ‘രാഷ്ട്രീയം എനിക്കു പേടിയായിരുന്നു. ചേട്ടൻ പാർട്ടി മീറ്റിങ്ങിനു പോകുമ്പോൾ ഞാൻ തുടരെത്തുടരെ വിളിക്കും. ഉടുമ്പ് അള്ളിപ്പിടിക്കുന്നതുപോലെ നീയവനെ ഇങ്ങനെ പിടിച്ചുവയ്ക്കാതെ സ്വാതന്ത്ര്യം കൊടുക്കണമെന്ന് എല്ലാവരും പറയുമായിരുന്നു. പക്ഷേ അത്രയ്ക്കു പേടിയായിരുന്നു എനിക്ക്. ഇങ്ങനെയൊക്കെ കാത്തിട്ടും കൊണ്ടുപോയല്ലോ. കുഞ്ഞുങ്ങൾ തളരരുതെന്നു കരുതി വേദന അടക്കുന്ന ലിശയ്‌ക്കു പക്ഷെ താങ്ങാൻ ആകുന്നില്ല.ഹൃദ്യയേയും ഭാഗ്യയെയും സ്നേഹത്തോടെ അച്ഛൻ വിളിച്ചിരുന്നത് കുഞ്ഞാണെന്നും ഉണ്ണിക്കുട്ടൻ എന്നും ആയിരുന്നു.

രൺജീതിന്റെ നിഴലായിരുന്നു അഞ്ചാം ക്ലാസുകാരിയായ ഇളയ മകൾ ഹൃദ്യ. ‘കുഞ്ചാ’ എന്ന വിളി കേട്ടാൽ എന്തിനാണെന്നു മനസ്സിലാകും. ഓടിച്ചെന്ന് ഫോൺ എടുത്തുകൊടുക്കും; അല്ലെങ്കിൽ പത്രം എടുത്തുകൊടുക്കും. കൺമുന്നിലിട്ട് അച്ഛനെ വെട്ടിവീഴ്ത്തുന്നതു കാണേണ്ടി വന്ന അവൾ പനിയുടെ ക്ഷീണത്തിൽ കണ്ണടയ്ക്കാൻ ശ്രമിക്കുന്നു; അച്ഛന്റെ മുഖം ഉള്ളിൽ തെളിഞ്ഞു ഞെട്ടിയുണരുന്നു. ചേച്ചി രാവിലെ ട്യൂഷനു പോകാൻ മടി കാണിച്ചാൽ അച്ഛൻ വഴക്കു പറയാറുണ്ട്. ആ ശബ്ദമാണെന്നു കരുതിയാണു ഹൃദ്യ പുറത്തേക്കു ചെന്നത്. ചോരയിൽ കുളിച്ചുകിടക്കുന്ന അച്ഛനെയും കത്തിയും വാളുമായി നിൽക്കുന്ന കുറെപ്പേരെയുമാണു കണ്ടത്.

ഓടി അച്ഛന്റെ അടുത്തേക്കുചെന്ന അവളുടെ കഴുത്തിലും അവർ കത്തിവച്ചു ഭീഷണിപ്പെടുത്തി. ഒൻപതാം ക്ലാസുകാരിയായ മൂത്തമകൾ ഭാഗ്യയ്ക്കു വരയ്ക്കാനിഷ്ടമാണ്. വീടിന്റെ ചുവരിൽ വരച്ചാലും ‘ഉണ്ണിക്കുട്ടനെ’ അച്ഛൻ വഴക്കു പറയുമായിരുന്നില്ല; ചായമിടാൻ കൂടെച്ചേരും. ഭാഗ്യയുടെ നൃത്തം ഫെബ്രുവരി 5നു മുല്ലയ്ക്കൽ ക്ഷേത്രത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു. രാവിലെ ട്യൂഷനു പോകുമ്പോൾ ഭാഗ്യ തുറന്നിട്ട വാതിൽ കടന്നാണ് അക്രമികളെത്തിയത്. അമ്മയുടെ ക‌ൺമുന്നിലാണ് മകൻ വെട്ടേറ്റു പിടഞ്ഞത്. തടയാൻ ചെന്ന വിനോദിനിയുടെ മുതുകത്ത് അക്രമികളിലൊരാൾ കത്തികൊണ്ടു വരഞ്ഞു. ഒരമ്മയും ഇങ്ങനെയൊരു കാഴ്ച കാണാൻ ഇടവരരുതെന്നാണ് വിനോദിനിയുടെ പ്രാർഥന

ഒരാഗ്രഹം ബാക്കിവെച്ചാണ് ആ ഡിസംബർ പത്തൊമ്പതിനു രഞ്ജിത് പോയത് ഡിസംബർ 25 ലിഷയുടെ പിറന്നാളായിരുന്നു . 24നു കോടതി അടച്ചാൽ 25നു ലിഷയ്ക്കും കുട്ടികൾക്കുമൊപ്പം വയനാട്ടിൽ പോയി പിറന്നാൾ ആഘോഷിക്കാനിരുന്നതാണു രൺജീത്. കഴിഞ്ഞവർഷം ആശിച്ചുവാങ്ങിയ സമ്മാനം ഒരു കാർ ആയിരുന്നു. ആ കാറിലാണ് പോകാനിരുന്നത്. കോടതിയിലെ പ്രാക്ടീസിനിടയിലാണ് അഭിഭാഷകരായ രൺജീതും ലിഷയും പ്രണയത്തിലായത്. വ്യത്യസ്ത മതസ്ഥരായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. 16 വർഷത്തിനപ്പുറം ജീവിതത്തിൽ കൂട്ടുകാരനെ എന്നേക്കുമായി നഷ്ടപ്പെട്ട ലിഷയുടെ നഷ്ടത്തിന് ഒന്നും പകരം വെയ്ക്കാനില്ല.