പാവാടക്കു ബ്ലൗസിനും പകരം ഷർട്ടും ജീൻസും, ജിമ്മിൽ നിന്ന് ഫോട്ടോഷൂട്ടുമായി രേഖ രതീഷ്

ആയിരത്തിൽ ഒരുവൾ,പര്‌സപരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്.സീരിയയിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ലമാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട് താരം.അതിൽ പ്രധാനം വിവാഹവും കുടുംബ ജീവിതവും തന്നെയാണ്.രേഖ രതീഷ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുന്നതും നടിയെ കുറിച്ചുള്ള അപവാദകഥകളാണ്.

ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ രേഖ ഇപ്പോഴിതാ വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ജിമ്മിൽ നിന്ന് ഷർട്ടും ജീൻസും അതിനു മീതെ സാരിയും ചുറ്റിയുള്ളതാണ് ഫോട്ടോഷൂട്ട്.ഒരിക്കലും യാചിക്കരുത്, ക്ഷമ ചോദിക്കരുത്, നിലവാരം ഒരിക്കലും താഴ്ത്തരുത്. മഹത്തായ മനോഭാവമുള്ള ഒരു സ്ത്രീയായിരിക്കുക എന്നും രേഖ ിത്രത്തോടൊൊപ്പം കുറിച്ചിട്ടുണ്ട്.

രേഖയ്ക്ക് യഥാർഥത്തിൽ ഒരു മകനാണ് ഉള്ളത്.രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്നീ പരമ്പരകളിലാണ് ഇപ്പോൾ രേഖ അഭിനയിക്കുന്നത്.