കാലം എന്നില്‍ തെളിയിച്ചത് എല്ലാം എന്റെ കഠിനാധ്വാനം ആയിരുന്നു, ഈ യാത്ര കുറേയേറെ ക്ലേശങ്ങള്‍ നിറഞ്ഞതായിരുന്നു

മലയാളികള്‍ക്ക് സുപരിചിതയായ ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. പങ്കുവെയ്ക്കുന്ന കുറിപ്പും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ രഞ്ജു പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ജീവിതത്തിലുണ്ടായ മാറ്റം ഇപ്പോള്‍ രണ്ട് ചിത്രങ്ങളിലൂടെ വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിയ്ക്കും.

തന്റെ പഴയ ഒരു ഫോട്ടോയും പുതിയ ഒരു ഫോട്ടോയും ചേര്‍ത്ത് വച്ചുകൊണ്ട് ആണ് രഞ്ജു തന്റെ മാറ്റത്തെ കുറിച്ച് പറയുന്നത്. ഈ യാത്ര വളരെ പ്രയാസം നിറഞ്ഞതായിരുന്നു. അടങ്ങാത്ത മോഹവും കഠിന പരിശ്രമവും ഏതൊരു സ്വപ്നത്തിനും ആവശ്യമാണ്. എന്റെ ചര്‍മ ഡോക്ടര്‍ക്ക് നന്ദി. ജീവിതം എപ്പോഴും പ്രതീക്ഷകള്‍ക്ക് അപ്പുറത്തായിരിയ്ക്കും. പഴയതൊന്നും മറക്കാതെ ജീവിക്കാന്‍ പ്രേരിപ്പിയ്ക്കുന്നത് മുന്നോട്ടുള്ള ജീവിത ലക്ഷ്യത്തിന് പ്രചോദനമാവും. ആരുടെയും സ്ഥാനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കാതിരിയ്ക്കുക. മറ്റുള്ളവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിയ്ക്കുക. നമുക്കുള്ളത് നമ്മെ തേടിവരും.

കാലം എന്നില്‍ തെളിയിച്ചത് എല്ലാം എന്റെ കഠിനാധ്വാനം ആയിരുന്നു. ഈ യാത്ര കുറേയേറെ ക്ലേശങ്ങള്‍ നിറഞ്ഞതായിരുന്നു. പലതില്‍ നിന്നും മാറ്റി നിര്‍ത്തിയപ്പോള്‍ മറ്റ് പലതും എന്നെ തേടിയെത്തി. എന്റെ വഴികള്‍ നേരിന്റെ വഴികളാണ്.