പല തലങ്ങളില്‍ അതിജീവിച്ചവരെ കുറ്റപ്പെടുത്തുന്നത് അവര്‍ക്ക് വിനോദമാണ്, എംസി ജോസഫൈനെ പുറത്താക്കണമെന്ന് രേവതി സമ്പത്ത്

സ്വകാര്യ ചാനലില്‍ നടന്ന ലൈവ്​ ഷോയില്‍ ഗാര്‍ഹികപീഡന പരാതി പറഞ്ഞ യുവതിയോടുള്ള ജോസഫൈന്‍റെ പ്രതികരണമാണ്​ വിവാദമായത്​. ഗാര്‍ഹിക പീഡനത്തെക്കുറിച്ച്‌ അറിയിക്കാന്‍ വിളിച്ച യുവതിയോട് ക്ഷുഭിതയായി സംസാരിച്ച വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാവുകയാണ്. ഇപ്പോഴിതാ ജോസഫൈനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്ബത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.

‘നാണമില്ലേ വനിതാ കമ്മിഷന്?
നിങ്ങള്‍ എത്ര വികാരരഹിതമായിട്ടാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. ഇതാദ്യമായല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പല തലങ്ങളില്‍ അതിജീവിച്ചവരെ കുറ്റപ്പെടുത്തുന്നത് അവര്‍ക്ക് വിനോദമാണ്.ഏതെങ്കിലും കേസിനായി വനിത കമ്മിഷനെ സമീപിച്ച ഞാനുള്‍പ്പടെയുള്ള സ്്ത്രീകള്‍ക്ക് അത് നന്നായി അറിയാം. ഇത് അത്യന്തം ടോര്‍ച്ചറിംഗാണ്.അതിജീവിച്ചവരെ അപമാനിക്കുകയും സ്വകാര്യതയ്ക്കുള്ള അവരുടെ അവകാശം ലംഘിച്ച്‌ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയും ചെയ്യുന്നത് നിങ്ങളുടെ സ്ഥിരം നാടകമാണ്.

സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇത്തരം ക്രൂരതകളില്‍ ശ്രദ്ധാപൂര്‍വ്വം ഇടപെടുകയും, നടപടി സ്വീകരിക്കുകയും വേണം. ഈ വിഷത്തിന് സമാനമായ എം സി ജോസഫൈനെ ഉടന്‍ പുറത്തണം. അവള്‍ മാപ്പ് പറയണം. ഇത് കൂടിപ്പോയി. ഇനിയും ഇത് ആവര്‍ത്തിക്കരുത്.’ എന്നാണ് രേവതി സമ്ബത്ത് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.