സിദ്ദീഖ് ഒരു അള്‍ട്ടിമേറ്റ് ഫ്രോഡാണ്, രൂക്ഷ വിമര്‍ശനവുമായി രേവതി സമ്പത്ത്

നടന്‍ സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം സിദ്ദിഖിന്റെ പങ്ക് വെളിപ്പെടുത്തിയ പ്രതി പള്‍സര്‍ സുനിയുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് രേവതി വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

സിദ്ദീഖിനെ പോലുള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രേവതിയുടെ വിമര്‍ശനം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: തീര്‍ച്ചയായും സിദ്ദീഖ് ഒരു അള്‍ട്ടിമേറ്റ് ഫ്രോഡാണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം ഒക്കെ എത്രയോ കഴിഞ്ഞിരിക്കുന്നു. പല സിദ്ദിക്കുമാര്‍ ഇന്നും ആ ഇടത്തില്‍ ആക്റ്റീവ് ആയി നില്‍ക്കുന്നതില്‍ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്‌പേസ് ആണെന്ന് മനസ്സിലാക്കാം.