ഡബ്ല്യൂസിസി എന്നത് സിനിമയ്ക്ക് അകത്തുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു കളക്ടീവാണ്, റിമ കല്ലിങ്കല്‍ പറയുന്നു

മലയാള സിനിമയിലെ സ്ത്രീ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ആരംഭിച്ച ഒരു കളക്ടീവാണ് ഡബ്ല്യുസിസി എന്ന് നടി റിമി കല്ലിങ്കല്‍. ഡബ്ല്യുസിസി എന്തുകൊണ്ടാണ് ഇടപെടാത്തത് എന്ന് പലരും ചോദിക്കുന്നത് മനസിലാകുന്നില്ല. ചില രാഷ്ട്രീയ വിഷയങ്ങളിലും തങ്ങള്‍ ഇടപെടുന്നത് വ്യക്തിപരമായിട്ടാണെന്നും നടി പറയുന്നു. ഒരു അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്.

റിമ കല്ലിങ്കലിന്റെ വാക്കുകള്‍ ഇങ്ങനെ, പലപ്പോഴും പലയിടത്തും പറഞ്ഞിട്ടുള്ളതാണ്. ഡബ്ല്യൂസിസി എന്നത് സിനിമയ്ക്ക് അകത്തുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു കളക്ടീവാണ്. ആ പരിധിയില്‍ നിന്നു കൊണ്ടുള്ള വിഷയങ്ങളിലാണ് ഡബ്ല്യൂസിസി ഇടപെടുന്നത്. എപ്പോഴും ചോദിക്കും അതിനെ കുറിച്ചെന്താ ഡബ്ല്യൂസിസി പറയാത്തത്, ഇതിനെ കുറിച്ചെന്താ ഡബ്ല്യൂസിസി പറയാത്തത് എന്ന്.

വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന് കൃത്യമായി നമ്മള്‍ പറയുന്നുണ്ടല്ലോ. അതിന്റെ ഉള്ളില്‍ തന്നെ ഒരുപാട് പണിയുണ്ട്. സംഘടനയ്ക്ക് പുറത്ത് വ്യക്തികള്‍ എന്ന നിലയില്‍ പല രാഷ്ട്രീയ വിഷയങ്ങളിലും തങ്ങള്‍ സ്ത്രീകള്‍ ഇടപെടാറുണ്ട്.

ഈ അടുത്ത് റിലീസ് ചെയ്ത റിമയുടെ ചിത്രം സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ്. ഡോണ്‍ പാലത്തറ സംവിധാനം ചെയ്തത ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്തത്. നീലവെളിച്ചം ആണ് താരത്തിന്റെതായി ഒരുങ്ങുന്ന അടുത്ത സിനിമ. സ്റ്റണ്ട് സില്‍വയുടെ ഒരു ചിത്രവും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.