റിസബാവ സിനിമയിലെത്തിയത് സായ്കുമാറിനു പകരം, ജോൺ ഹോനായിയെ നമ്മൾ എങ്ങനെ മറക്കും

മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ റിസബാവയുടെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. മൂന്ന് ദിവസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് റിസബാവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നാണ് അന്ത്യം. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ്. 1990-ൽ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായി

ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതിയിൽ സായ്കുമാറിന് പകരമാണ് റിസബാവ അഭിനയിച്ചത്. സായ്കുമാർ ചെയ്യാമെന്ന സമ്മതിച്ച കഥാപാത്രം പിന്നീട് ചില തിരക്കുകൾ കാരണം ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നു. സായ്കുമാർ ഇക്കാര്യം ഷാജി കൈലാസിനെ അറിയിച്ചു. അക്കാലത്ത് തനിക്കൊപ്പം നാടക രംഗത്ത് സജീവമായ റിസബാവയെ ഡോക്ടർ പശുപതിയിലേക്ക് നിർദേശിച്ചത് സായ്കുമാർ തന്നെയാണ്. തന്റെ കഥാപാത്രം റിസബാവയ്ക്ക് നൽകാൻ സായ്കുമാർ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് റിസബാവ ഡോക്ടർ പശുപതിയിൽ അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിരുന്നു.

നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ൽ തന്നെ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ അവതരിപ്പിച്ച ജോൺ ഹോനായി എന്ന വില്ലൻ വേഷം പ്രേക്ഷകരുടെ പ്രശംസ നേടി.

പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളിൽ ഡബ്ബിംഗും ചെയ്തു. മലയാളത്തിൽ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു.