ആശംസകൾക്ക് നന്ദി പറഞ്ഞ് സലീം കോടത്തൂർ,ഒപ്പം മകൾ പിറന്നാൾ മധുരം നുണയുന്നതിന്റെ ചിത്രവും

മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂർ മകൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് കുറിച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മകൾക്ക് ജീവിതത്തിൽ ചില കുറവുകളുണ്ടെങ്കിലും അതൊന്നും മാനിക്കാതെയാണ് സലീം മകളെ വളർത്തുന്നത്.മകളുടെ ഒമ്പതാം ജന്മദിനത്തിന് സലിം പങ്കുവെച്ച കുറിപ്പാണ് വൈറലായി മാറിയത്.സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിലേക്ക് നോക്കണം എന്ന് ഞാൻ പഠിച്ചത് മകളിലൂടെയായിരുന്നു..

അതുകൊണ്ട് തന്നെ പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ … ഞങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചെന്നാണ് സലീം പറഞ്ഞത്.ഇപ്പോളിതാ മകൾക്ക് ജന്മദിനാശംസകൾ നേർന്നവർക്ക് ന്നദി പറഞ്ഞെത്തിയിരിക്കുകയാണ്.കൂടെ മകൾ പിറന്നാൾ മധുരം നുണയുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.നിഷകളങ്കമായി ചിരിക്കുന്ന മകളെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്

സലീമിന്റെ പോസ്റ്റിങ്ങനെയായിരുന്നു, HAPPY BIRTH DAY ..സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് ഒൻപതാം പിറന്നാൾ ..സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങളിലേക്ക് നോക്കണമെന്നത് ഞാൻ പഠിച്ചത് ഇവളിലൂടെ ആയിരുന്നു ..അതുകൊണ്ട് തന്നെ പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ … ഞങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു ..അതായിരുന്നു എന്റെ വിജയവും .എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ ..ഉപ്പച്ചിയുടെ മാലാഖക്ക് ഒരായിരം പിറന്നാൾ ആശംസകൾ .happy birth day.. hanna മോൾ