ഇനി ബിജു മേനോന്റെ നായികയായി അഭിനയിക്കുമോ, സംയുക്ത വര്‍മ പറയുന്നു

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സംയുക്ത വര്‍മ. ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി. കുറച്ച് കാലങ്ങളേ സിനിമയില്‍ അഭിനയിച്ചുള്ളൂ എങ്കിലും വലിയ ജനപ്രീതിയാണ് നടി നേടിയെടുത്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സംയുക്ത സ്വന്തമാക്കി. സംയുക്ത സിനിമയിലേക്ക് തിരികെ വരുമോ എന്ന് പലപ്പോഴും ആരാധകര്‍ തിരക്കിയിട്ടുണ്ട്. ഈ സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ നടി.

‘എല്ലാവരും തന്നെ ചോദിക്കുന്ന ചോദ്യമാണിത്. സത്യത്തില്‍ ഞാന്‍ ഈ കാര്യത്തേപ്പറ്റി സീരിയസായി ആലോചിച്ചിട്ടില്ല എന്നതു തന്നെയാണ് വസ്തുത. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവ നിശ്ചയമായാണ് കാണുന്നത്. അങ്ങനെയൊരു സമയം വന്നാല്‍ ബിജു മേനോന്റെ നായികയായി അഭിനയിക്കും,’ സംയുക്ത പറയുന്നു.

യോഗയും വീട്ടുകാര്യങ്ങളുമായി തിരക്കിലാണ് സംയുക്ത. യോഗ ചെയ്യുന്നത് വണ്ണം കുറക്കാനാണോ എന്നുള്ള ചോദ്യങ്ങളും ഒരുപാടാണെന്നും സംയുക്ത പറയുന്നു. ‘യോഗ ചെയ്യുന്നത് വണ്ണം കുറക്കാനല്ല. അങ്ങനെയും ചെയ്യാം. മെലിയണമെങ്കില്‍ സര്‍ജിക്കലും നോണ്‍ സര്‍ജിക്കലുമായി ഒരുപാട് മാര്‍ഗങ്ങളുണ്ട്. ഒരു വര്‍ക്ക് ഏറ്റെടുക്കുമ്പോള്‍ ആ വര്‍ക്ക് ആവശ്യപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും മെലിയാനും വണ്ണം വെക്കാനും ഞാന്‍ തയ്യാറാണ്. ‘- സംയുക്ത പറഞ്ഞു.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്‍മ അഭിനയ രംഗത്ത് എത്തുന്നത്. ആകെ 18 ചിത്രങ്ങളില്‍ അഭിനയിച്ചു. മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. മഴ, മധുര നൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളില്‍ ബിജു മേനോനും സംയുക്ത വര്‍മയും ഒരുമിച്ച് അഭിനയിച്ചു.