സ്പീക്കറെ ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരില്‍; സ്വര്‍ണം കടത്തിയോ എന്ന് കോടതി പറയും; സന്ദീപ് നായര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്ന് മാപ്പുസാക്ഷി സന്ദീപ് നായര്‍. പലരുമായും ബന്ധമുണ്ടെന്ന് പറയാന്‍ ഇ.ഡി. സമ്മര്‍ദ്ദം ചെലുത്തി. വിചാരണ പൂര്‍ത്തിയായ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും സന്ദീപ് നായര്‍ വ്യക്തമാക്കി.

വര്‍ക് ഷോപ്പ് ഉദ്ഘാടന ചടങ്ങിന് അന്നത്തെ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ക്ഷണിച്ചത് വ്യക്തി ബന്ധത്തിന്‍റെ പേരിലാണ്. അതല്ലാതെ മറ്റൊന്നുമില്ല. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വഴി സ്പീക്കറെ ബന്ധപ്പെട്ടിട്ടില്ലെന്നും സന്ദീപ് പറഞ്ഞു.

സ്വര്‍ണം കടത്തിയോ ഇല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. നയതന്ത്ര ബാഗില്‍ വന്നത് എന്താണെന്ന് അറിഞ്ഞില്ല. യു.എ.ഇ കോണ്‍സുലേറ്റുമായി വലിയ ബന്ധമില്ലെന്നും ഫൈസല്‍ ഫരീദിനെ അറിയില്ലെന്നും സന്ദീപ് പറഞ്ഞു.

സരിത്ത് സുഹൃത്താണെന്നും അദ്ദേഹം വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടതെന്നും സന്ദീപ് നായര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ക​സ്​​റ്റം​സ് ചു​മ​ത്തി​യ കൊ​ഫേ​പോ​സ ത​ട​വ് അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് സ​ന്ദീ​പ് നായര്‍ ജയില്‍ മോ​ചി​ത​നാ​യ​ത്. സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സി​ല്‍ എ​ന്‍.​ഐ.​ഐ സ​ന്ദീ​പ് നായരെ നേ​ര​ത്തെ മാ​പ്പു​സാ​ക്ഷി​യാ​ക്കി​യി​രു​ന്നു.