കുളിക്കാന്‍ വിളിച്ചപ്പോള്‍ നോ.. നോ.. നോ.. ചിരി പടര്‍ത്തി ശരണ്യയും മകള്‍ അന്നപൂര്‍ണ്ണയും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യ മോഹന്‍. തെന്നിന്ത്യയിലെ ഒരുപിടി ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം നടി സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. നൃത്തവും സോഷ്യല്‍ മീഡിയകളുമൊക്കെയായി തിരക്കിലാണ് താരം. പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം നടി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഒന്നര വയസ്സുകാരിയ മകള്‍ അന്നപൂര്‍ണയുടെ കുസൃതി വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. വിഡിയോയില്‍ കുഞ്ഞു അന്നപൂര്‍ണയെ കുളിപ്പിക്കാന്‍ വിളിക്കുകയാണ് ശരണ്യ. എന്നാല്‍ അതിനുള്ള കുഞ്ഞാവയുടെ മറുപടി ആരിലും ചിരിയുണര്‍ത്തും.

കുളിക്കാന്‍ വാടി എന്ന് ശരണ്യ പറയുമ്പോള്‍, നോ..നോ..നോ..നോ..എന്നാണ് കുഞ്ഞാവയുടെ ഉത്തരം. ഇത് കേട്ട് ശരണ്യയ്ക്ക് ചിരി വരുന്നുണ്ടെങ്കിലും വീണ്ടും സ്‌നേഹത്തോടെ മകളെ ശകാരിച്ചുകൊണ്ട് നിന്നോട് കുളിക്കാന്‍ വരാനാ ഞാന്‍ പറഞ്ഞെ എന്ന് ശരണ്യ പറയുന്നുണ്ട്. അപ്പോഴും കുഞ്ഞു അന്നപൂര്‍ണയുടെ ഉത്തരം നോ..നോ..നോ..നോ..എന്ന് തന്നെയാണ്.

നോ..നോ..നോ..നോ എന്ന് പറയുന്നതിനൊപ്പം തന്നെ വിരല്‍ അങ്ങോട്ടും ഇങ്ങോട്ടും ആട്ടിക്കൊണ്ട് വരില്ല എന്ന ആക്ഷനും അന്നപൂര്‍ണ കാണിക്കുന്നുണ്ട്. ഒടുവില്‍ ഗതികെട്ട് ശരണ്യ സ്‌നേഹിച്ച് പുന്നാരിപ്പിച്ച് കുഞ്ഞിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. അമ്മേടെ കുഞ്ഞാവ വായോ, പൊന്നു വായോ എന്നൊക്കെ പറയുമ്പോള്‍ വിരല്‍ കൊണ്ട് വരുന്നില്ല എന്ന ആക്ഷന്‍ കാണിച്ചു പൊട്ടിച്ചിരിക്കുകയാണ് അന്നപൂര്‍ണ്ണ.

ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ എടുക്കുന്നതിനിടെ കുഞ്ഞിന്റെ ആക്ഷനും സംസാരവും ചിരിയുമൊക്കെ കണ്ട് അരവിന്ദിനും ചിരി വരുന്നുണ്ട്. അരവിന്ദ് തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോ ശരണ്യ ഷെയര്‍ ചെയ്യുകയായിരുന്നു.

https://www.facebook.com/aravindk2004/videos/10220874985362173/