ഗാലക്സികൾക്ക് പരിണാമം ഉണ്ടാകുമോ?

ഗാലക്സികൾക്ക് പരിണാമം ഉണ്ടാകുമോ? നിർണായകമായ തെളിവുമായി ഇന്ത്യൻ വൈദികൻ.

ഗാലക്സികൾക്ക് എങ്ങനെ പരിണാമം സംഭവിക്കുന്നു എന്ന കാര്യത്തിൽ നിർണായകമായ കണ്ടെത്തലാണ് ഇന്ത്യൻ ജെസ്യൂട്ട് വൈദീകനായ റിച്ചാർഡ് നടത്തിയിരിക്കുന്നത് . സൗരയൂധം ഉൾപ്പെടുന്ന നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിന് (Milky Way) ഉണ്ടായിരുന്നതും നഷ്ടപെട്ടുപോയതുമായ ഒരു സഹോദര ഗാലക്സിയെ ചുറ്റിപറ്റിയാണ് അദ്ദേഹത്തിന്റെ പുതിയ പഠനങ്ങൾ.ഏകദേശം രണ്ടു ബില്യൻ വർഷങ്ങൾക്ക് മുൻപ് ക്ഷീരപഥത്തിന് അടുത്തുള്ള ഗാലക്സിയായ ആൻഡ്രോമെടാ ഈ സഹോദര ഗാലക്സിയെ വിഴുങ്ങുകയായിരുന്നു. ഈ പഠനം എങ്ങനെ ഗാലക്സികൾ പരിണമിക്കുന്നു എന്നുള്ള നിലവിലെ പഠനങ്ങളിൽ മാറ്റം വരുത്തും എന്നാണ് ലോകം കരുതുന്നത്.ഗലക്സികളുടെ പരിണാമം ആണ് എന്റെ ഇപ്പോഴത്തെ ഗവേഷണ മണ്ഡലം അതിൽ തന്നെ ഗലക്സികൾ തമ്മിൽ ചേരുന്നതിന് ശേഷമുള്ള പ്രത്യേകതകളാണ് അതിൽ ഏറ്റവും താത്പര്യമുള്ളത്.പണ്ടുമുതലേ ശാസ്ത്ര വിഷയങ്ങളിൽ തല്പരനായിരുന്നു. വിശ്വസി എന്നനിലയിൽ ദൈവത്തിലും അവന്റെ സൃഷ്ടിയിലും എനിക്ക് വിശ്വസവും ഉണ്ട്. ഒരു കത്തോലിക്കാ പുരോഹിതൻ എന്ന നിലയിൽ ജ്യോതിശാസ്ത്ര പഠനവും പ്രപഞ്ചത്തെ പറ്റിയുള്ള പഠനം എനിക് ഒരു തരത്തിൽ ദൈവത്തിനൊടുള്ള ആരാധനയാണ്. ഇത് വഴി ദൈവത്തെയും അവന്റെ സൃഷ്ടികളെയും കൂടുതൽ അറിയാനും സ്നേഹിക്കാനും സാധിക്കുന്നു. എൻ്റെ സുപ്പീരിയേഴ്‌സ് എന്നിലെ ശാസ്ത്ര അഭിരുചിയെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ല. ഒടുവിൽ വത്തിക്കാൻ ഒബ്സർവേറ്ററിയിൽ പ്രവർത്തിക്കാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്‌തു. ഒരിക്കലും സഭ ശാസ്ത്രത്തിന് എതിരല്ല എന്ന് എന്റെ പഠനങ്ങൾ വഴി അറിയിക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. വിശ്വസവും ശാസ്ത്രവും അന്യോന്യം സഹവർത്തിത്വ തോടെ പോകേണ്ടതാണ്.
വത്തിക്കാൻ ഒബ്സർ വേറ്ററി സ്ഥാപിതമായിരിക്കുന്നത് തന്നെ ശാസ്ത്ര സത്യങ്ങളെ എതിർക്കാനല്ല മറിച്ച് അംഗീകരിക്കാനും മനുഷ്യനന്മക്ക് അത് ലഭ്യമാകാനുമാണ്. ഗലീലിയോ യുടെ സംഭവം തികച്ചും സഭയ്ക്കുള്ളിൽ അന്ന് നിന്നിരുന്ന അധികാരപോരാട്ടവുമായി ബന്ധപ്പെട്ടതാണ്. ഗലീലിയോ അവസാനം വരെ നല്ല ക്രിസ്ത്യാനിയായി തുടർന്നുഎന്നതും അദേഹത്തിന്റെ ഒരു മകൾ കന്യാസ്ത്രീ ആയിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്.
ഞാൻ PhD ചെയ്യുന്നതിന് മുമ്പ് രണ്ട് വർഷം ബൈബിൾ ദൈവശാസ്ത്രം ഗോവയിൽ പഠിപ്പിച്ചിരുന്നു. പലരും സൃഷ്ടിയെ പറ്റിയുള്ള ക്രിസ്ത്യൻ കാഴ്ചപാടുകളെയും അല്ലെങ്കിൽ ബൈബിളിലെ പ്രഥമ ഗ്രന്ഥമായ ഉല്പത്തി പുസ്തകത്തെ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു എന്നതാണ് വിഷമകരമായ വസ്തുത. സത്യത്തിൽ ബൈബിളിലെ ആദ്യ അധ്യായങ്ങൾ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗങ്ങൾ ആണ്. മനുഷ്യ വ്യക്തിയെ പറ്റിയും ലോകത്തെ പറ്റിയും ഉള്ള ദൈവശാസ്ത്ര വിവരണങ്ങളാൽ സമ്പന്നമാണ് ആ ഭാഗം. അത് മനസിലാക്കൻ എല്ലാവരും ശ്രമിക്കണം. വത്തിക്കാൻ ഒബ്‌സർവേറ്ററി ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് വൈദീകർക്കും സാധാരണ ആൾക്കാർക്കും ക്ളാസുകൾ നൽകി വരുന്നു.” റിച്ചാർഡ് പറയുന്നു.

ഗോവ സ്വദേശിയാണ് റവ.ഡോ.റിച്ചാർഡ് ഡിസൂസ, . മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജിൽ ബിരുദപഠനാം പൂർത്തിയാക്കിയ അദ്ദേഹം ഒടുവിൽ മ്യുണിച്ചിലെ ലുഡ്‌വിഗ് മാക്സിമില്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 2016-ൽ ഡോക്ടറൽ ബിരുദവും നേടി. ഇപ്പോൾ വത്തിക്കാൻ ഒബ്‌സർവേറ്ററിയിൽ ജോലി ചെയുന്നതോടൊപ്പം പോസ്റ്റ്-ഡോക്ടറൽ പഠന-ഗവേഷണത്തിലുമാണ് റിച്ചാർഡ്.

https://youtu.be/blQ4CBzug1U