സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച; 500 എന്നത് വലിയ സംഖ്യയല്ല: മുഖ്യമന്ത്രി

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യ പ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 500 പേർ ചടങ്ങിൽ പങ്കെടുക്കും. 500 എന്നത് വലിയ സംഖ്യയല്ലെന്നും ചടങ്ങിലെ ആൾക്കൂട്ടത്തെ പരാമർശിച്ചു മുഖ്യമന്ത്രി പറഞ്ഞു. വൈകീട്ട് മൂന്നരയ്ക്കാണ് പരിപാടി നടക്കുക.

സ്റ്റേഡയത്തിലാണ് പരിപാടി എന്നതുകൊണ്ട് തെറ്റിധരിക്കരുത്. സാമൂഹിക അകലം പാലിച്ചാകും പരിപാടികൾ. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാകും പ്രവേശനം ഉണ്ടാകുക. 2.45 തന്നെ സ്റ്റഡിയത്തിൽ എത്തണം. വരുന്നവർക്ക് ആന്റിജൻ / ആർ ടി.പി.സി. ആർ പരിശോധന ഫലം നിർബന്ധമാണ്. അല്ലാത്ത പക്ഷം 2 ഡോസ് വാക്‌സിൻ എടുക്കണം. ചടങ്ങിൽ പങ്കെടുക്കുന്നവർ രണ്ട് മാസ്‌ക് ധരിച്ചിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യഥാർത്ഥത്തിൽ സറ്റേഡിയത്തിൽ അല്ല മറിച്ച് കേരള ജനതയുടെ മനസ്സാണ് സത്യപ്രതിജ്ഞാ വേദിയെന്നും പിണറായി കൂട്ടിച്ചേർത്തു.

എം.എൽ എമാരെ സത്യപ്രതിഞ്ജ ചടങ്ങിൽ നിന്നും ഒഴുവാക്കുന്നത് ജനാധിപത്യത്തിന് ഉചിതമല്ല.ന്യായാധിപൻമാരെയും ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും ചടങ്ങിൽ നിന്നും ഒഴിവാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുമ്പോൾ ഇത്രയധികം പേരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നത് ഉചിതമല്ലെന്ന് അഭിപ്രായം ഉയർന്നിരുന്നു. ചടങ്ങ് വെർച്വലായി നടത്തി മാതൃക കാണിക്കണമെന്ന് ഐഎംഎ ഉൾപ്പെടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.