ലോകപ്രശസ്ത അമ്മക്ക് നടുവിരൽ നമസ്കാരം, രഞ്ജു രജ്ഞിമാർക്കെതിരെ സീമ വിനീത്

കഴിഞ്ഞ ദിവസമാണ് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ട സജന ഷാജിയുടെ ലൈവും ബിരായാണി വിതരണവും ഓഡിയോ ക്ലിപ്പും വൈറലായത്. ഈ സംഭവത്തോട് കൂടി ട്രാൻസ് കമ്മ്യണിയിൽ ഉള്ള ഉൾപോര് മറനീക്കി പുറത്തുവരുകയാണ്. സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രജ്ഞിമാരാണ് ഈ ഓഡിയോ ക്ലിപ്പ് ഓൺലൈൻ മാധ്യമങ്ങൾ അയച്ചു കൊടുത്തതെന്ന് പറയാതെ പറയുകയാണ് ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ്. മാലാപാർവ്വതിയുടെ മകനുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ സീമ നഷ്ടപരിഹാരത്തിനായാണ് ഇത്തം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് രഞ്ജു പറഞ്ഞതായും സീമ തന്റെ ഫേസ്ബുക്ക് ലൈവിൽ പറയുന്നുണ്ട്.

എവിടെയും അനുകൂല്യങ്ങൾ അവരുടെ കൈകളിൽ കൂടി അവർ ചെയ്തു കൊടുത്തതായി മാത്രേ അറിയാവൂ. പത്രത്തിലും ടീവിയിലും അവരുടെ വലിയ പടം വരുകയും വേണം. അല്ലേ പണി കൊടുക്കും. സ്വയം പ്രഖ്യാപിത അമ്മമാരും കൂട്ടാളികളും. നമ്മുക്ക് കിട്ടാത്തതു ഒന്നും മറ്റുള്ളവരും അനുഭവിക്കരുത് . വളരെ നല്ല ചിന്താഗതി എന്നാണ് സീമ രഞ്ജുവിനെതിരെ പറയുന്നത്.

സീമയുടെ കുറിപ്പ് ഇങ്ങനെ

സജ്നയുടെ ഒരു ശബ്ദ സന്ദേശം പുറത്തുവിട്ടതായി അറിയാൻ കഴിഞ്ഞു. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ പെടുന്ന ആളുകൾ തന്നെ ആണ് സ്വാർത്ഥ ലാഭം നോക്കി ആ ശബ്ദ സന്ദേശം റെക്കോർഡ് ചെയ്തിട്ടുള്ളതും മാധ്യമ പ്രവർത്തകർക്കടക്കം അയച്ചുകൊടുത്തിട്ടുള്ളതും എന്നതിൽ യാതൊരു സംശയവും ഇല്ല. സജ്നയുടെ രണ്ടാമത്തെ ലൈവ് മായി ബന്ധപ്പെട്ടാണ് ആ വോയ്‌സ് ഉള്ളത്. കേരളം ഏറ്റെടുത്ത ആദ്യത്തെ ലൈവിൽ യാതൊരു വിധ സംശയവും എനിക്കില്ല. ബാക്കി വന്ന ബിരിയാണികൾ കാണിച്ചു കരഞ്ഞുകൊണ്ടാണ് അവർക്കെതിരെ ഉണ്ടായ ആക്രമണങ്ങളെ അവർ പൊതു സമൂഹത്തിൽ കൊണ്ടുവന്നത്. അതിൽ ഒരു തെറ്റും ഇല്ല.

രണ്ടാമത്തെ ലൈവ് മറ്റൊരു വ്യക്തിയുടെ അഭിപ്രായ പ്രകാരം ചെയ്തതാണെന്നും അതിനെപ്പറ്റി സംസാരിക്കാൻ ചെയ്ത കാൾ ആണ് റെക്കോർഡ് ചെയ്ത് സ്‌പ്രെഡ്‌ ആകുന്നത്. ഇത് ചെയുന്നത് ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ ചിലർ ആണെന്നതാണ് ഏറ്റവും സങ്കടം.  അവർക്ക് പല ഉദ്ദേശങ്ങളും ഉണ്ടാകാം പക്ഷെ ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്നത് വഴി ഇല്ലാതാകുന്നത് പൊതുസമൂഹത്തിൽ ട്രാൻസ്‌ജെൻഡർ എന്ന വിഭാഗത്തിന്റ തന്നെ നിലനിൽപ്പാണ്‌.

വ്യക്തിപരമായി നിങ്ങൾക്ക് പണവും പ്രശസ്തിയും ഉണ്ടാകാം പക്ഷെ സാമൂഹികമായി നിങ്ങൾക്ക് യാതൊരു അംഗീകാരവും ഈ സമൂഹത്തിൽ കല്പിക്കപ്പെട്ടിട്ടില്ല എന്ന് നിങ്ങൾ മനസിലാക്കണം . സ്വാർത്ഥത കൊണ്ട് എന്നും മനുഷ്യരെ ഉപദ്രവിക്കൻ സാധിക്കില്ല. എന്തായാലും അത്രേം തെറ്റിദ്ധാരണ ജനകമായ ഒരു വോയിസ് റെക്കോർഡ് ചെയ്ത് അത് എഡിറ്റ് ചെയ്ത് മാധ്യമങ്ങൾക്ക് അടക്കം അയച്ചു കൊടുത്ത ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ തന്നെ ചില ശകുനികൾക്ക ( ലോകപ്രശസ്ത അമ്മക്ക് ) നടുവിരൽ നമസ്കാരം.

https://www.facebook.com/seemavineeth.makeup/videos/3061141480658059/