ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതിയേ ജയിലിൽ അടച്ചു

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.അന്യ സംസ്ഥാന തൊഴിലാളി ഒഡീഷ സ്വദേശി സർവേശിനെയാണ് തലശ്ശേരി സി ജെ എം കോടതി മജിസ്ട്രേട്ട് കെ.ബി. വീണ റിമാൻഡ് ചെയ്തത്.സെപ്റ്റംബർ 9 വരെയാണ് റിമാൻഡ്.പ്രതിയെ കോടതി മുൻപാകെ ഹാജരാക്കിയത് റെയിൽവേ പോലീസ് ആണ്‌

കേരളത്തിൽ ട്രയിനിനു കല്ലെറിയുന്നത് സംസ്ഥാന ആഭ്യന്തിര വകുപ്പിന്റെ കഴിവുകേടാണ്‌ എന്നാണ്‌ പരക്കെ അഭിപ്രായം. പോലീസ് കേസ് അന്വേഷിക്കുകയോ പ്രതികളേ പിടിക്കുകയോ ചെയ്യുന്നില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കണ്ണൂരിൽ നിന്നും കൊച്ചിയിൽ ട്രയിനിൽ വരുവാൻ ഓരോ കിലോമീറ്ററിലും പോലീസുകാരേ ഡ്യൂട്ടിക്ക് ഇടേണ്ടി വന്നു. മുഖ്യമന്ത്രി പൊലും ട്രയിനിൽ യാത്ര ചെയ്യുന്നത് എത്ര ഭയന്നാണ്‌ എന്നും വിമർശനം വന്നു.

രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ പ്രതി യാണ്‌ ഇപ്പോൾ ജയിലിലായ സർവേശി. ഇയാൾ ഒറ്റയ്‌ക്കാണ് കല്ലെറിഞ്ഞതെന്ന് സമ്മതിച്ചിട്ടുണ്ട്.25 വയസ് തോന്നിക്കുന്ന ഇയാൾ കഴിഞ്ഞ പത്ത് വർഷമായി കണ്ണൂരിലാണ് താമസം. പെയിന്റിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ നേത്രാവതി എക്‌സ്പ്രസിനും ചെന്നൈ സൂപ്പർഫാസ്റ്റിനും കല്ലെറിഞ്ഞത്. രണ്ട് ട്രെയിനും കല്ലെറിഞ്ഞത് ഒരാൾ തന്നെയാണോ എന്ന അന്വേഷണസംഘത്തിന്റെ സംശയമാണ് പ്രതിയിലേക്ക് എത്തിച്ചത്.

ആദ്യഘട്ടത്തിൽ റെയിൽവേ നാലോളം പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ഇവരെ വിട്ടയക്കുകയായിരുന്നു. പിന്നീട് റെയിൽവേയും പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 200-ഓളം സിസിടിവി ദൃശ്യങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. പ്രതി കല്ലേറിഞ്ഞ സമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.