പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റലിൽ എസ്എഫ്‌ഐ -എബിവിപി സംഘർഷം’ പത്ത് പേർക്ക് പരിക്ക്

പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റലിൽ എസ്എഫ്‌ഐ -എബിവിപി സംഘർഷത്തിൽ പത്ത് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെയാണ് ഹോസ്റ്റലിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ അഞ്ച് എസ്എഫ്‌ഐക്കാർക്കും മൂന്ന് എബിവിപിക്കാർക്കും രണ്ട് കെഎസ്‌യുകാർക്കും പരുക്കേറ്റു. ഹോസ്റ്റലിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.

യുവമോർച്ച പ്രവർത്തകർ ഹോസ്റ്റലിൽ കയറി മർദിക്കുകയായിരുന്നുവെന്നാണ് എസ്എഫ്‌ഐ പറയുന്നത്. എന്നാൽ സംസ്ഥാന സമ്മേളനത്തിന്റെ കൊടിതോരണം അഴിക്കാൻ എത്തിയവരെ എസ്എഫ്‌ഐക്കാർ ആക്രമിച്ചുവെന്നാണ് എബിവിപിയുടെ വാദം.