പുരുഷനും സ്ത്രീയുമായാൽ പരസ്പരം അട്രാക്ഷൻ ഉണ്ടായിരിക്കണം- ഷൈൻ ടോം ചാക്കോ

അടുത്തിടെയായി ട്രോളുകൾക്ക് വിധേയനായ താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഇതിന് പിന്നാലെയാണ് ഷൂട്ടിംഗ് സെറ്റില് വാക്കേറ്റമുണ്ടായതും നാട്ടുകാരനെ തല്ലി എന്ന വാർത്തകളും എത്തിയത്. ഇതോടെ വിവാദത്തിലായിരിക്കുകയാണ് താരം. ഉറക്കം തൂങ്ങി നടൻ നൽകിയ അഭിമുഖങ്ങളായിരുന്നു വ്യാപക ട്രോളിന് വിധേയമായത്. ലഹരി ഉപയോഗിച്ചാണ് ഷൈൻ അഭിമുഖത്തിന് എത്തിയതെന്ന ആരോപണവും ചിലർ ഉയർത്തി. എന്നാൽ കാലിന് പരിക്കേറ്റ ഷൈൻ സഡേഷനിൽ ആയിരുന്നുവെന്ന് സഹപ്രവർത്തകർ പ്രതികരിച്ചിരുന്നു.

മീടുവിനെക്കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. മീ ടൂ ചർച്ചയെ കുറിച്ച് എന്താണ് അഭിപ്രായം, എന്ന ചോദ്യത്തിന് അങ്ങനെ അഭിപ്രായം പറയാൻ ഇതെന്താ വല്ല പലഹാരവുമാണോ എന്നായിരുന്നു ഷൈന്റെ ആദ്യമറുപടി. വിനായകൻ പറഞ്ഞത് പോലെ അങ്ങനെ ഒരു പെൺകുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ഷൈനിന്റെ മറുപടി.

പുരുഷനും സ്ത്രീയുമായാൽ പരസ്പരം അട്രാക്ഷൻ ഉണ്ടായിരിക്കണം. അത് നമ്മൾ നല്ല രീതിയിൽ കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുകയാണെങ്കിൽ നല്ലതല്ലേയെന്നും ഷൈൻ ചോദിച്ചു. ഒരു പെൺകുട്ടിയെ കാണുമ്പോൾ തന്നെ അത്തരത്തിൽ ചോദിക്കുന്നത് നല്ലതാണോ, ആ രീതിയിലുള്ള പരാമർശമാണല്ലോ വിവാദമായത് എന്ന ചോദ്യത്തിന് കാണുമ്പോൾ തന്നെയാണോ ചോദിച്ചത്, അതോ കണ്ടിട്ട് ഒരുപാട് സംസാരിച്ചതിന് ശേഷമൊക്കെയാണ് ചോദിച്ചത് എന്ന് നമുക്ക് അറിയില്ലല്ലോ എന്നായിരുന്നു ഷൈനിന്റെ മറുപടി.