ഭക്ഷണമോ വെള്ളമോ ഇറക്കാൻ സാധിക്കില്ല, ഉറക്കമില്ലതാ രാത്രികളായിരിക്കും എനിക്കുള്ള കൂട്ട്. കീമോയുടെ വേദനകൾ പങ്കുെവച്ച് യുവാവ്

കാൻസർ അതിജീവനത്തെക്കുറിച്ച് പറയുകയാണ് ശിവകുമാർ‌ തണിയത്ത് എന്ന യുവാവ്. ഹോഡ്കിൻസ് ലിംഫോമ എന്ന കാൻസറിനോടാണ് ശിവകുമാർ സന്ധിയില്ലാതെ സമരം ചെയ്തുകൊണ്ടിരിക്കുന്നത്. വയറിലെ നട്ടെല്ലിലുള്ള ഡെയ്‌ഫ്രത്തിലാണ് ഇത്തവണ പിടിപെട്ടത്. തിരിയാനും ശ്വാസമെടുക്കാനും സമ്മതിക്കാതെയവൾ ബുദ്ധിമുട്ടിക്കുകയാണ്….അവളെ വന്ന വഴി പറഞ്ഞുവിടുക എന്നതാണ് ഇനിയുള്ള ലക്ഷ്യം..അതിന്റെ ഭാഗമായിട്രീറ്റ്മെന്റ് വീണ്ടും തുടങ്ങുകയാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്ു

കുറിപിപ്ന‍റെ പൂർണ്ണരൂപം

തീരുമ്പോ തീരുമ്പോ കീമോ തരാൻ ഞാൻ എന്താ കുപ്പിന്ന് വന്ന ഭൂതമാണോ തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞിന്റെ അവസ്ഥയാണിപ്പോ 2ബോന്മാരായും 3ബയോപ്‌സിയും കഴിഞ്ഞ ഒരുമാസകാലം എനിക്ക് സമ്മാനിച്ച മധുരമുള്ള വേദനകൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെ എന്റെ റിസൾട്ട്‌ എല്ലാം വന്നു അതെ അവൾ വീണ്ടും വന്നിരിക്കുന്നു……!!”HODGKIN LYMPHOMA STAGE 4 (RELAPSE )””ഇത്തവണ അവളുടെ പ്രണയം വയറിലെ നട്ടെല്ലിലുള്ള ഡെയ്‌ഫ്രത്തിലാണ്…. തിരിയാനും ശ്വാസമെടുക്കാനും സമ്മതിക്കാതെയവൾ ബുദ്ധിമുട്ടിക്കുകയാണ്….അവളെ വന്ന വഴി പറഞ്ഞുവിടുക എന്നതാണ് ഇനിയുള്ള ലക്ഷ്യം..അതിന്റെ ഭാഗമായിട്രീറ്റ്മെന്റ് വീണ്ടും തുടങ്ങുകയാണ്….എന്താണെന്ന് അറിയില്ല മരുഭൂമിയിൽ പേമാരിപെയ്യുന്നൊരു സുഖം ഒരു വലിയ മഴ പെയ്തു തോർന്നതുപോലെയൊരു തോന്നൽ…ഇനിയങ്ങോട്ട് ഓരോ നിമിഷവും വളരെയധികം ശ്രെദ്ധിക്കേണ്ടതുണ്ട്…..ഇന്ന് മുതൽ 4ചുവരുകുകൾക്കിടയിൽ ഞാൻ തന്നെ എന്നെ തളച്ചിടുകയാണ്…ട്രീറ്റ്മെന്റ് ന്റെ ഭാഗമായി ഞാൻ ഇപ്പോ തിരുവനന്തപുരം ഹോസ്പിറ്റലിൽ ആണ് ഇനി അധികമാരുമായും സമ്പർക്കം പാടില്ല… ഇനി കുറച്ചു നാളത്തേക്ക് നേരിട്ട് കാണാനോ സംസാരിക്കാനോ കഴിഞ്ഞെന്ന് വരില്ല..വീണ്ടും അതിശക്തമായ കീമോയോട് കൂടി യുദ്ധം തുടങ്ങുകയാണ്

പൊട്ടിത്തെറിക്കുന്ന വെടിമരുന്നുകൾ പോലെയുള്ള കീമോകളും ട്രാൻസ്‌പ്ലാന്റ് കളും മാത്രമാണ് ഇനി മുൻപിലുള്ളത്…ഇതുവരെ കണ്ടതും നേരിട്ടറിഞ്ഞതെല്ലാം വെറും നിസ്സാരം…ഇനിയുള്ള കീമോകളാണ് ഭീകരൻ വെറും ഭീകരനല്ലവൻ കൊടും ഭീകരൻ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന കീമോ മരുന്നുകൾ അങ്ങനെയുള്ള 6കീമോകൾ…ഓരോ 7ദിവസം കൂടുമ്പോഴും…എപ്പോഴും പറയുന്നത് പോലെയല്ല…. ശരീരം തളരും തലമണ്ട പൊട്ടിപൊളിയും..രോമക്കൂബങ്ങളെല്ലാം പൊഴിയും…കണ്ണുകൾ കുഴിഞ്ഞില്ലാതാവും… വാ മുതൽ കുടൽവരെ തൊലി പോകും…ഒരിറ്റ് ഭക്ഷണമോ വെള്ളമോ ഇറക്കാൻ കഴിയാതെ വരും…..ഇനി ഒരിത്തിരി ഭക്ഷണം കഴിച്ചാലോ തൊണ്ട പൊട്ടുമാറുറക്കെ ശർദിക്കും… എന്തിനേറെ പറയുന്നു വായിൽ നിന്നും മൂക്കിൽ നിന്നു പോലും രക്തം വരും…സ്വന്തം ഉമിനീര് ഇറക്കുന്നത് പോലും വെന്തു നീറും… ഇനിയങ്ങോട്ട് ഉറക്കമില്ലതാ രാത്രികൾ മാത്രമായിരിക്കും എനിക്കുള്ള കൂട്ട്…പലരാത്രികളും തിരിഞ്ഞും മറിഞ്ഞും നേരം പുലരേണ്ടി വരും എന്നതിൽ സംശയമില്ല…ഇനി ഇവിടുന്ന് അങ്ങോട്ട് ഉറക്കില്ലാതെ ഓരോ രാത്രിയിലെ കഥകളും പരിഭവങ്ങൾക്കും സാക്ഷിയായി എന്റെ നലുച്ചുവരും മാറിയിരിക്കും…..ഒരുപാട് കണ്ണീരിന്റെ കഥ പറയാനുണ്ടാകും തലയിണകൾക്ക് ….ഇതൊന്നും പറയുന്നത് ആരെയും പേടിപ്പിക്കാനോ…
ആരുടെയും സഹതാപം കിട്ടാനോ വേണ്ടിയല്ല…

ഓരോ കാൻസർ രോഗികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്.. അത് എന്നിലൂടെയെങ്കിലും നിങ്ങളും അറിയണമെന്ന് മാത്രം….ഇതൊക്ക മുൻപും അനുഭവിച്ചിട്ടുള്ലൊരാളാണ് ഞാൻ…അതുകൊണ്ട് ടെൻഷൻ ഒന്നുമില്ല ഇനി കനൽ ചവിട്ടി മെദിച്ചു വരേണ്ടി വന്നാലും ഞാൻ വരും…കാരണം ഞാൻ തീയിൽ കുരുത്തതാണ് വെയിലേറ്റാൽ വാടില്ല അതിജീവന രാജകുമാരൻ നന്ദു മോൻ കൂടെയുള്ളപ്പോൾ ഇതെല്ലാം നിസ്സാരം…ന്ദുട്ടൻ പറയുന്നത് പോലെ ജ്വലിച്ചുതന്നെ നിൽക്കും…ഇനി അങ്ങോട്ട് പഴയത് പോലെ എപ്പോഴും ഫോൺ ഉപയോഗിക്കാൻ കഴിഞ്ഞെന്ന് വരില്ല….എങ്കിലും ഒരിത്തിരി തല പൊന്തിയാൽ ഞാൻ വരും…. എന്നെ സ്നേഹിക്കുന്നവർക്കായി രണ്ടു വരി കുറിക്കുവാൻ….ഒരുപക്ഷേ ശരീരം തളർത്താൻ കഴിഞ്ഞേക്കും….പക്ഷേ മനസ്സ് അത് എന്റെ കൈകളിൽ ഭദ്രമാണ് മുന്നോട്ടുള്ള യാത്രകളിൽ….രുപാട് വട്ടം കുഴഞ്ഞു വീണേക്കാം…എണിറ്റു ഓടാൻ കഴിഞ്ഞില്ലങ്കിലും….നടക്കാൻ ശ്രെമിക്കും…ഇനി നടക്കാനും സാധിച്ചില്ലെങ്കിൽ….വീണിടത്തു കിടന്നുകൊണ്ട് ഇഴഞ്ഞു നീങ്ങും….അത് മുന്നോട്ട് മാത്രമായിരിക്കും….ജീവിതത്തിന്റെ മുന്നോടുള്ള പാതകളിലെ കയറ്റവും ഇറക്കവും വളവുകളും വളവുകളിൽ പതിഞ്ഞിരിക്കുന്ന അപകടങ്ങളും ഉണ്ടായേക്കാം…

എല്ലാത്തിനെയും അതിജീവിച്ചു ഞാൻ തിരിച്ചു വരും…എല്ലാരും എനിക്ക് വേണ്ടി ഉറുമ്പ് അരിമണി പെറുക്കി കൂട്ടുന്നപോലെ കഷ്ട്ട പെടുന്ന എന്റെ പ്രിയപെട്ടവരോട് കേവലംമൊരു നന്ദിവാക്കിന്റെ പേരിൽ കളയുന്നില്ല നിങ്ങൾക്ക് എന്നോടുള്ള സ്നേഹം നിങ്ങൾ തന്ന സ്നേഹത്തിനു പകരം വെക്കാൻ സ്നേഹം മാത്രം….പിന്നെ ഈ ജീവനും…ആഗ്രഹിച്ചതൊന്നും നടന്നില്ലെങ്കിലും എന്താ എന്നെ ജീവനായ് സ്നേഹിക്കുന്ന ഒരു ലോകം തന്നെ ഇന്നെന്റെ കൂടെയില്ലേ…. അതല്ലേ ഏറ്റവും വലിയ സമ്പാദ്യം… ഇന്നത്തെ എന്റെ സ്നേഹ ബന്ധങ്ങൾ വളരെ വലുതാണ് കേരളം മൊത്തം ഉണ്ട് അത് മാത്രം മതി ഈയുള്ളവന് ആർക്കും കിട്ടാത്തൊരു ഭാഗ്യമല്ലേ ഇന്നന്റെ വില ലക്ഷങ്ങളാണ് അറിയാമല്ലോ… ഇനിയും ട്രീറ്റ്മെന്റ് നുള്ള തുക കണ്ടെത്താൻ സാധിച്ചിട്ടില്ല എങ്കിലും ഒരു പ്രതീക്ഷയും ഇല്ലാതെ കാത്തിരിക്കുകയാണ് ഞാനും എന്നെ സ്നേഹിക്കുന്നവരും എന്നെ സ്നേഹിക്കുന്ന നിങ്ങളുടെയൊക്കെ പ്രാർത്ഥനയും കഷ്ട്ടപാടും ദൈവം കാണാതിരിക്കില്ല….എന്റെ നന്ദുവിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഞാങ്ങൾ കേരള കാൻസർ ഫൈറ്റേഴ്സ് തുടങ്ങട്ടെ അവൻ നിർത്തി വെച്ചിടത്തു നിന്നുംഞാൻ വരും ശിവാ cancer fighter NB :കോവിഡ് നമുക്കിടയിൽ വളരെയധികം ശക്തിയാർജിച്ചുകൊണ്ടിരിക്കുകയാണ് എല്ലാവരും വളരെയധികം ശ്രെദ്ധിക്കുക കാൻസർ ചിന്തിക്കാനുള്ള സമയം തരും പക്ഷേ കൊറോണ അപകടകാരിയാണ് നമ്മൾ ചിന്തിക്കും മുൻപേ നമ്മെ കീഴ്പെടുത്തിയിരിക്കും…