നേരിട്ട് ഹാജരാകണം, ബാബാ രാംദേവിനോട് സുപ്രീം കോടതി

പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ ബാബാ രാംദേവിന് സുപ്രീം കോടതി ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകുകയും നേരിട്ട് ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു.

അലക്ഷ്യ നടപടികളിൽ പ്രതികരണം രേഖപ്പെടുത്താത്തതിന് പതഞ്ജലി ആയുർവേദയെയും അതിൻ്റെ എംഡി ആചാര്യ ബാലകൃഷ്ണനെയും ശക്തമായി സുപ്രീം കോടതി വിമർശിച്ചു.ശക്തമായ നടപടികൾ തുടരും എന്ന് സുപ്രീം കോടതി വിധിച്ചു.

യോഗാ ഗുരുവും ബാലകൃഷ്ണനും ഹാജരാകാനും കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ പരസ്യവും അവയുടെ ഔഷധ ഗുണവും സംബന്ധിച്ച കോടതിയലക്ഷ്യ നടപടികളിൽ മറുപടി നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചു.

വാക്സിനേഷൻ ഡ്രൈവിനും ആധുനിക മരുന്നുകൾക്കുമെതിരെ രാംദേവ് അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.