കള്ള കേസാണ്, ഞാൻ ഒരു തെറ്റും ചെയ്തില്ല, സൂരജ് പാലാക്കാരൻ പോലീസിൽ കീഴടങ്ങി, Sooraj Palakkaran

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനാൽ മാധ്യമ പ്രവർത്തകനും ട്രൂ ടീവി ഉടമയുമായ സൂരജ് പാലാക്കാരൻ Sooraj Palakkaran പോലീസിൽ കീഴടങ്ങി. തേവരയിലെ ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ ഡി വൈ എസ് പിക്ക് മുമ്പാകെയാണ്‌ കീഴടങ്ങിയത്. ഇന്ന് രാവിലെ തന്നെ സൂരജ് പാലാക്കാരൻ കീഴടങ്ങി

സാധാരണക്കാരായ സാധരണക്കാരയ ജനങ്ങൾക്കുവേണ്ടിയാണ് ഇതുവരെ സംസാരിച്ചത്. ബഹുമാനപ്പെട്ട കോടതിയെ ബഹുമാനിക്കുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സൂരജ് പാലാക്കാരാൻ Sooraj Palakkaran മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ഹൈകോടതി സൂരജ് പാലാക്കാരന്റെ ജാമ്യം തള്ളിയത്. ക്രൈം നന്ദകുമാറിനെതിരെയും പരാതിക്കാരി നേരത്തെ പരാതി നൽ‌കിയിരുന്നു. ക്രൈം സ്ഥാപനത്തിലെ മുൻ ജോലിക്കാരിയാണ് പരാതിക്കാരി. മന്ത്രി വീണ ജോർജിന്റെ ഡ്യൂപ്പാകാൻ നന്ദകുമാർ നിർബന്ധിച്ചു എന്നു പറഞ്ഞാണ് അന്ന് പരാതി നൽകിയത്. പരാതിയിൽ നന്ദകുമാർ‌ ഏകദേശം 37 ദിവസത്തോളം അന്ന് ജയിലിൽ കിടന്നിരുന്നു

ഈ സ്ത്രീയുടെ മുൻഭർത്താവുമായി ബന്ധപ്പെട്ട് സൂരജ് പാലാക്കാരൻ പരാമർശം നടത്തി, എസ് സി എസ്ടി ആക്ടുകൾ പ്രകാരം കുറ്റം നടത്തി എന്ന കാരണത്തലാണ് സൂരജ് പാലക്കാരന്റെ ജാമ്യം ഹൈക്കോടതി തള്ളിയത്.