സോണിയ ഗാന്ധിയെ സ്മൃതി ഇറാനി അപമാനിച്ചെന്ന് കോണ്‍ഗ്രസ്; നടപടിയെടുക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി. ലോക്‌സഭയില്‍ സ്മൃതി ഇറാനിയും മറ്റ് ബിജെപി എംപിമാരും ചേര്‍ന്ന് സോണിയ ഗാന്ധിയോട് അപമര്യാദയായി പെരുമാറിയെന്നും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.

അതേസമയം സ്മൃതി ഇറാനി വളരെ സൗമ്യമായിട്ടാണ് സംസാരിച്ചതെന്നും സോണിയ ഗാന്ധിയാണ് മോശമായി പെരുമാറിയതെന്നും രമാദേവി എംപി ആരോപിച്ചു. സോണിയ ബിജെപി എംപിമാരെ ഭീക്ഷണിപ്പെടുത്തിയെന്ന് നിര്‍മല സീതാരാമനും ആരോപിച്ചു.

വിഷയത്തില്‍ അവകാശലംഘന സമിതി അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍ സോണിയ ഗാന്ധിയോട് സ്മൃതി ഇറാനി അപമര്യാദയായി പെരുമാരിയെന്നും മോശം വാക്കുകള്‍ ഉപോഗിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

രാമദേവിയും സോണി ഗാന്ധിയും സംസാരിക്കുന്നതിനിടയില്‍ കയറിയ സ്മൃതി ഇറാനി സോണിയ ഗാന്ധിയോട് മോശമായി പെരുമാറുകയായിരുന്നെന്നും. ഞാനാരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്ന് സ്മൃതി ഇറാനി ചോദിച്ചെന്നും ജയറാം രമേശ് പറയുന്നു. സോണിയ വളരെ മാന്യമായിട്ടാണ് പെരുമാറിയത്.

ഒരു എംപിക്ക് മറ്റൊരു എംപിയോട് സംസാരിക്കുവാനുള്ള സ്വാതന്ത്രല്ലേയെന്നും. ഒരു മുതിര്‍ന്ന എംപിക്ക് നേരെ എന്തിനാണ് ഇത്തരിത്തില്‍ പെരുമാറുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രാഷട്രപതിയെ രാഷ്ട്രപത്‌നി എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ ഉണ്ടായ ബഹളത്തിലായിരുന്നു വാഗ്വാദം.