സസ്പെൻ‌സൊളിപ്പിച്ച് ഉർവശിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പാടാത്ത പൈങ്കിളിയിലെ ദേവ

പ്രേക്ഷകരുടെ പ്രീയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. വ്യത്യസ്തമായ ഒരു കഥയാണ് പരമ്പര പറയുന്നത്. ഒരു വലിയ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് പാടാത്ത പൈങ്കിളിയിൽ. പരമ്പരയിൽ കൺമണിയെ അവതരിപ്പിക്കുന്നത് പുതുമുഖയായ മനീഷ മഹേഷാണ്. നായകൻ ദേവയായി എത്തുന്നതാകട്ടെ സൂരജ് സണും.

ടിക്ക് ടോക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും ദേവ് പ്രേക്ഷകർക്ക് പ്രീയങ്കരനായിരുന്നു.കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്. സൂരജ് വിവാഹിതനാണെന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്. സീരിയലിൽ എത്തും മുമ്പേ തന്നെ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് താരം.അച്ഛൻ അമ്മ ഭാര്യ കുട്ടി എന്നിവരുൾപെട്ടതാണ് താരത്തിന്റെ കുടുംബം.

ഇപ്പോളിതാ ഉർവശിക്കൊപ്പമുള്ള ചിത്രവുമായെത്തിയിരിക്കുകയാണ് താരം. കാത്തിരിക്കുന്നത് വലിയ സർപ്രൈസാണെന്നും ഉർവ്വശിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം സൂരജ് കുറിച്ചിരിക്കന്നു. ഇതു കലക്കിയെന്നും സിനിമയാണോ സീരിയലിലെ സസ്പെൻസാണോ ഇതെന്നുമൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് സൂരജിൻ്റെ പുതിയ ചിത്രം. സൂരജിൻ്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സൈബറിടത്തിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.