പുതുമുഖമാണെന്ന കാരണത്തിൽ ആ സീരിയലിൽ നിന്നും ഒഴിവാക്കി, തുറന്നു പറഞ്ഞ് ശ്രീലയ

സിനിമ കുടുംബത്തിൽ നിന്നുമാണ് ശ്രീലയ അഭിനയത്തിലേക്ക് എത്തിയിരുന്നത്. നടി ലിസിയുടെ മകളും നടി ശ്രുതി ലക്ഷമിയുടെ സഹോദരിയുമാണ് ശ്രീലയ. സീരിയലിൽ സജീവമായ ശ്രീലയ അഭിനയ ജീവിതം തുടങ്ങിയത് സിനിമയിലുടെയായിരുന്നു. കുട്ടിയും കോലും എന്ന സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയിലിൽ സജീവമാവുകയായിരുന്നു. അടുത്തിടെയാണ് ശ്രീലയ പെൺകുഞ്ഞിന് ജന്മം നൽകിയത്.

മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലുടെയാണ് ശ്രീലയ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നാലെ കൺമണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി ശ്രീലയ അഭിനയിച്ചു. ശ്രുതി ലക്ഷ്മിയുടെ ഏക സഹോദരിയാണ് ശ്രീലയ. 2017ലാണ് താരം ആദ്യമായി വിവാഹിതയായത്. ബഹ്റനിൽ സ്ഥിര താമസമാക്കിയ റോബിനാണ് ശ്രീലയയുടെ ഭർത്താവ്.

ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തുകയാണ് ശ്രീലയ. തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും ആരോഗ്യപ്രശ്‌നത്തെക്കുറിച്ചുമൊക്കെ ശ്രീലയ പരിപാടിയിൽ മനസ് തുറക്കുന്നുണ്ട്. ആദ്യ വിവാഹത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ശ്രീലയ സംസാരിക്കുന്നുണ്ട്. വിധിയെന്ന പ്രതി, പ്രതിയെന്ന വിധി എന്നാണ് അതേക്കുറിച്ച് ശ്രീലയ പറയുന്നത്. കുടുംബം തന്റെ സ്വപ്‌നമായിരുന്നുവെന്നാണ് താരം പറയുന്നത്. അമ്മയാവുക എന്നതായിരുന്നു സ്വപ്‌നമെന്നാണ് താരം പറയുന്നത്. തനിക്ക് ഒരു സീരിയലിന്റെ സെറ്റിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവവും ശ്രീലയ പങ്കുവെക്കുന്നുണ്ട്. സീരിയലിൽ നിന്നും തന്നെ പെട്ടെന്നൊരു ദിവസം പുറത്താക്കിയ അനുഭവമാണ് താരം പങ്കുവെക്കുന്നത്.

20 എപ്പിസോഡ് കഴിഞ്ഞിട്ടുണ്ടാകും. ഞാൻ പുതുമുഖമാണ്. കൊന്നില്ല, പകരം മറ്റൊരാളെ വച്ചു എന്നാണ് താരം പറയുന്നത്. അവർക്ക് വേണ്ടത്ര ഫൂട്ടേജ് കിട്ടുന്നില്ല എന്നാണ് പുറത്താക്കാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കവെ ശ്രീലയ പറയുന്നത്. ആരായിരുന്നുവെന്ന് പിന്നിൽ ആരെന്ന് ചോദിക്കുമ്പോൾ അന്നേ പതിനായിരത്തിന് മുകളിൽ വാങ്ങുന്നവരായിരുന്നുവെന്നും താരം പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് വ്യക്തമായി അറിയണമെങ്കിൽ എപ്പിസോഡ് കാണേണ്ടി വരും.

താൻ നാട്ടിലേക്ക് തിരികെ വരാനുണ്ടായ കാരണവും താരം പരിപാടിയിൽ പറയുന്നുണ്ട്. താനൊരു ചെറിയ വലിയ സർജറിയ്ക്ക് വേണ്ടി വന്നതാണെന്നാണ് ശ്രീലയ പറയുന്നത്. കോളിസിസ്റ്റക്ടമി എന്ന സർജറി ചെയ്യാനായി വന്നതാണെന്നാണ് താരം പറയുന്നത്.

നടി ലിസി ജോസിന്റെ മകളാണ് ശ്രീലയ. ലയ എന്നാണ് യഥാർത്ഥ പേര്. അത് പിന്നീട് ശ്രീലയ ആക്കുകയായിരുന്നു. നടി ശ്രുതിലക്ഷ്മിയുടെ അനയത്തിയാണ് ശ്രീലയ. അമ്മയുടേയും ചേച്ചിയുടേയും പാതയിലൂടെ ലയയും അഭിനയത്തിലേക്ക് എത്തുകയായിരുന്നു. 2017 ൽ നിവിൻ ചാക്കോ എന്നയാളെ വിവാഹം കഴിച്ചുവെങ്കിൽ ഇരുവരും പിരിയുകയായിരുന്നു. പിന്നീട് റോബിൻ ചെറിയാനെ താരം വിവാഹം കഴിച്ചു. ഇരുവർക്കും കഴിഞ്ഞ വർഷമാണ് പെൺകുഞ്ഞ് ജനിച്ചത്.സീരിയലുകൾക്ക് പുറമെ സിനിമകളിലും ശ്രീലയ അഭിനയിച്ചിട്ടുണ്ട്. കുട്ടീം കോലും, മാണിക്യം, കമ്പാർട്ട്‌മെന്റ് എന്നീ സിനിമകളിലാണ് ശ്രീലയ അഭിനയിച്ചത്. കുട്ടിത്താരങ്ങളുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിലാണ് അവസാനമായി ശ്രീലയയെ സ്‌ക്രീനിൽ കണ്ടത്. പ്രിയപ്പെട്ടവൾ ആണ് അവസാനം അഭിനയിച്ച പരമ്പര.