മദ്രസകൾ അടച്ചുപൂട്ടാനുള്ള നടപടി തുടരും ; ഇതുവരെ പൂട്ടുവീണത് 600 എണ്ണത്തിന് : അസം മുഖ്യമന്ത്രി

ബെലഗാവി : മദ്രസകളും അടച്ചുപൂട്ടുന്ന നടപടി തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. സംസ്ഥാനത്തെ എല്ലാ മദ്രസകൾക്കും പൂട്ട്വീഴും. മദ്രസകൾക്ക് പകരം സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം തുടരാനാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ബെലഗാവിയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2020ൽ എല്ലാ മദ്രസകളും പൊതുവിദ്യാഭ്യാസം നൽകുന്ന റെഗുലർ സ്‌കൂളുകളാക്കി മാറ്റുന്ന നിയമം ഹിമന്ദ ബിശ്വ ശർമ്മ അസാമിൽ കൊണ്ടുവന്നിരുന്നു. അസമിൽ രജിസ്‌റ്റർ ചെയ്‌തതും ചെയ്യാത്തതുമായ 3000ത്തോളം മദ്രസകളുണ്ട്. ഇവയിൽ 600 എണ്ണം പൂട്ടിയതായും മദ്രസകളല്ല പകരം സ്കൂളുകളും കോളേജുകളും വഴി വിദ്യാഭ്യാസം തുടരാനാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അസമിന്റെ സംസ്‌കാരത്തിന് ബംഗ്ളാദേശിൽ നിന്നും കുടിയേറുന്നവർ വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ മുസ്‌ലിം സമൂഹം കടുത്ത പ്രതിഷേധത്തിലാണ്.