‘ഇതെല്ലാം ഞങ്ങടെയാണെന്ന് ഇനി വീമ്പിളക്കി ഞെളിയേണ്ട’.

മോദി സർക്കാർ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധിതികൾ മുഴുവൻ അടിച്ചു മാറ്റി ‘ഇതെല്ലാം തങ്ങളുടെതാണെന്നു’ വീമ്പിളക്കി നേട്ടം കൊയ്ത്തുവന്ന പിണറായി സർക്കാരിന്റെ പഴയ പണി ഇനി നടക്കില്ല. കേന്ദ്ര പദ്ധിതി അടിച്ചു മാറ്റി ഇനി കേരളത്തിന്റെത് ആകാൻ ശ്രമിച്ചാൽ മുട്ടൻ പണി കിട്ടും. സംസ്ഥാനങ്ങൾക്ക് സൗജന്യമായി അരി നൽകുന്നത് കേന്ദ്ര സർക്കാരാണ്. എന്നാൽ പിണറായി സർക്കാർ ആകട്ടെ കേന്ദ്രം നൽകുന്നത് എല്ലാം സ്വന്തം പേരിൽ ക്രെഡിറ്റ് എടുക്കാൻ നടത്തുന്ന ശ്രമം ഇനി നടക്കില്ലെന്നു മറുപടിയുമായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നത് ഒരു മുന്നറിയിപ്പാണ്.

ഇനി മുതൽ കേന്ദ്ര സർക്കാർ പദ്ധതികൾ കേന്ദ്ര സർക്കാർ നൽകുന്ന പേരുകളിൽ തന്നെ അറിയപ്പെടുമെന്നാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്. ചില പദ്ധതികൾക്ക് കേന്ദ്രം 50 മുതൽ 55 ശതമാനം വരെ മാത്രമേ ഫണ്ട് നൽകുന്നുള്ളൂവെന്നും, 45 ശതമാനത്തോളം ഫണ്ട് സംസ്ഥാനങ്ങളാണ് നൽകുന്നതെന്നുമുള്ള തെലങ്കാന മന്ത്രി ഹരീഷ് റാവുവിന്റെ വിമർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിർമ്മല സീതാരാമന്റെ പ്രതികരണം ഉണ്ടായത്.

സംസ്ഥാനങ്ങൾക്ക് സൗജന്യമായി അരി നൽകുന്നത് കേന്ദ്ര സർക്കാരാണ്. കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്ന പദ്ധതികൾ കേന്ദ്ര സർക്കാർ നൽകുന്ന പേരുകളിൽ തന്നെ അറിയപ്പെടും. ധനകാര്യ കമ്മീഷൻ മുന്നോട്ട് വെക്കുന്ന ഫോർമുല പ്രകാരമാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ഫണ്ടുകൾ നൽകുന്നതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

ഓരോ കേന്ദ്ര പദ്ധതിക്കും കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നുണ്ട്. സെസായി പിരിക്കുന്ന ഫണ്ടുകളും സംസ്ഥാനങ്ങൾക്കാണ് നൽകുന്നത്. ഏത് പേരിലാണോ സെസ് പിരിക്കുന്നത്, അതേ ആവശ്യത്തിന് തന്നെ ആ പണം ഉപയോഗിക്കപ്പെടും. ഒരു സംസ്ഥാനങ്ങൾക്കും അർഹതപ്പെട്ട വിഹിതത്തിൽ നിന്നും കൂടുതലോ കുറവോ നൽകി എന്ന് പറയാനാകില്ല – നിർമ്മല സീതാരാമൻ വ്യക്തമാക്കുകയായിരുന്നു.
അതേസമയം, ഇതിനു മുൻപ് കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിൽ പേരുമാറ്റി നടപ്പാക്കുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയം ഗുണഭോക്താക്കൾ തിരിച്ചറിയുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയും പറഞ്ഞിട്ടുണ്ട്.

കേരളത്തിൽ നടക്കുന്നത് നരേന്ദ്രമേ‍ാദി വിരുദ്ധ ഭരണമാണെന്ന് ആയിരുന്നു ഭഗവന്ത് ഖുബ പറഞ്ഞത്. കേന്ദ്രത്തിൽ ബിജെപി ഭരണത്തിനു കീഴിൽ ഒട്ടേറെ പദ്ധതികളിൽ 81 കോടി ഗുണഭോക്താക്കളുണ്ട്. 8 വർഷം കൊണ്ടു 136 പദ്ധതികൾ നടപ്പാക്കി. കേന്ദ്ര പദ്ധതികളിലൂടെ ജില്ലകൾക്കും ഒട്ടേറെ ആനുകൂല്യം ലഭിച്ചു. 4.5 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ റേഷനും അരലക്ഷം പേർക്കു സൗജന്യ ഗ്യാസും നൽകി. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളായ 4.30 ലക്ഷം പേർക്കായി 160 കോടി രൂപ ചെലവഴിച്ചു. സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം 10,000 ശുചിമുറികൾ, 50,000 പേർക്ക് മുദ്ര ലോൺ, കർഷകർക്ക് 6000 രൂപയുടെ സാമ്പത്തിക സഹായം 4.5 ലക്ഷം പേർക്ക് ജൻധൻ അക്കൗണ്ടുകളും ലഭിച്ചു – കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ മൂന്ന് വിധത്തിൽ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണെന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയും ഇതിനു നേരത്തെ പറഞ്ഞിരുന്നു. ഇത്തരം വില കുറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്തിരിയണമെന്നും കേന്ദ്രമന്ത്രി അന്ന് താക്കീത് നല്‍കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ മൂന്ന് വിധത്തിൽ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു . പദ്ധതികളുടെ പേരുകള്‍ മാറ്റി കേരളത്തില്‍ അവതരിപ്പിക്കുന്നതാണ് ഒന്നാമത്തെ രീതി. പ്രധാനമന്ത്രി ആവാസ് യോജന എന്ന ഭവന പദ്ധതി കേരളത്തില്‍ അവതരിപ്പിക്കുന്നത് ലൈഫ് പദ്ധതി എന്ന പേരിലാണ്.

രണ്ടാമത്തെ രീതി പദ്ധതികളുടെ പേരുകളുടെ ചുരുക്കരൂപം പ്രചരിപ്പിക്കുക എന്നതാണ്. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന എന്നതിനെ പി.എം.കെ.വി.വൈ എന്ന് മാത്രം ജങ്ങളോട് പറയുന്നു. മൂന്നാമത്തേത് പദ്ധതികളെ നടപ്പില്‍ വരുത്താതെ അട്ടിമറിക്കലാണ്. ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ അയുഷ്മാന്‍ ഭാരത് കേരളത്തില്‍ അവതരിപ്പിക്കാത്തതിനെ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര മന്ത്രി സദാനന്ദഗൗഡ ഈ വിമര്‍ശനം ഉന്നയിച്ചത്.