ആദ്യത്തെ ഒരാഴ്ച കരഞ്ഞ്, വേദനകൾ ഉള്ളിലൊതുക്കി ആരോടും സംസാരിക്കാതെ തള്ളിനീക്കി, കാൻസർ അനുഭവം വെളിപ്പെടുത്തി യുവതി

കാൻസർ ബഹുഭൂരിപക്ഷത്തിനെയും ഭയപ്പെടുത്തുന്ന രോഗമാണ്. ഇന്ന് ഫെബ്രുവരി നാലാം തീയതി ലോക ക്യാൻസർ ദിനമാണ്. ഈ ദിനത്തിൽ കാൻസറിനെ കുറിച്ച പോരാഞ്ഞ് കൂടുതൽ ഭീതിയിലേക്കു അല്ല പോകേണ്ടത് മറിച്ച് ഇങ്ങനെ ഒരു രോഗം നമ്മളെ ആശ്ലേഷിക്കാതിരിക്കാൻ നമുക്ക് എന്തക്കെ ചെയ്യാം അതാണ് നാം ആലോചിക്കേണ്ടത്. കാൻസറെന്ന വില്ലനെതിരെ പോരാടുന്ന പോരാളി സുമി ബൈജു പങ്കുെവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. തലമുടി നഷ്ടപ്പെട്ടപ്പോഴും, പുരികം കൊഴിഞ്ഞപ്പോഴും, നഖങ്ങളുടെ നിറം ഇരുണ്ടപ്പോഴും, ശരീരത്തിലുണ്ടായ ബുദ്ധിമുട്ടുകളും വേദനകളും എല്ലാം സന്തോഷത്തോടെ സ്വീകരിച്ചു,ഒന്നും നഷ്ടപ്പെട്ടിട്ടില്ല ഇതെല്ലാം തിരികെ വരും, മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാകും എന്ന പൂർണ്ണ വിശ്വാസത്തോടെ ക്യാൻസർ എന്ന വില്ലനെതിരെ ഞാൻ ഫൈറ്റ് ചെയ്യാൻ തുടങ്ങി. അങ്ങനെ തുടർച്ചയായ എട്ടുമാസത്തെ ട്രീറ്റ്മെൻറ് ലൂടെ ദൈവം എന്നെയും ഒരു പോരാളി യാക്കിയെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഫെബ്രുവരി 4, ലോക കാൻസർ ദിനം. ഞാനും ഒരു ക്യാൻസർ പോരാളിയാണ്. 2020 MARCH 18ന് എൻറെ ജീവിതത്തിലും ആ അതിഥി എത്തി. ഡോക്ടർ നേരിട്ട് വന്ന് പറഞ്ഞു ബ്ലഡ് കാൻസർ ആണ് Acute Myeloid Leukemia(AML) . ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഒരു വലിയ ഇരുട്ട് എൻറെ മനസ്സിനേയും ആഞ്ഞടിച്ചു. ആദ്യത്തെ ഒരാഴ്ച കരഞ്ഞ്, വേദനകൾ ഉള്ളിലൊതുക്കി ആരോടും സംസാരിക്കാതെ തള്ളിനീക്കി. ജീവിതം ഇതല്ല, ഇതിനെ അതിജീവിച്ചേ കഴിയൂ എന്നുള്ള ദൈവത്തിൻറെ ഇടപെടൽ എൻറെ മനസ്സിന് കൂടുതൽ ബലം നൽകി. അങ്ങനെ ഞാൻ എന്റെ ട്രീറ്റ്മെൻറ് ധൈര്യത്തോടെ നേരിടാൻ വേണ്ടി തയ്യാറായി. വീഴ്ചയിൽ താങ്ങായി ദൈവം പലരെയും എനിക്കുവേണ്ടി ഉപയോഗപ്പെടുത്തി, അവർ എനിക്ക് നൽകിയ ആത്മധൈര്യവും പ്രാർത്ഥനയും എൻറെ മുൻപോട്ടുള്ള യാത്രയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകി.

തലമുടി നഷ്ടപ്പെട്ടപ്പോഴും, പുരികം കൊഴിഞ്ഞപ്പോഴും, നഖങ്ങളുടെ നിറം ഇരുണ്ടപ്പോഴും, ശരീരത്തിലുണ്ടായ ബുദ്ധിമുട്ടുകളും വേദനകളും എല്ലാം സന്തോഷത്തോടെ സ്വീകരിച്ചു,ഒന്നും നഷ്ടപ്പെട്ടിട്ടില്ല ഇതെല്ലാം തിരികെ വരും, മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാകും എന്ന പൂർണ്ണ വിശ്വാസത്തോടെ ക്യാൻസർ എന്ന വില്ലനെതിരെ ഞാൻ ഫൈറ്റ് ചെയ്യാൻ തുടങ്ങി. അങ്ങനെ തുടർച്ചയായ എട്ടുമാസത്തെ ട്രീറ്റ്മെൻറ് ലൂടെ ദൈവം എന്നെയും ഒരു പോരാളി യാക്കി. പല പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നപ്പോഴും അതെല്ലാം അതിജീവിക്കുവാൻ ദൈവത്തിൻറെ കൃപ ഉണ്ടായി. ഇപ്പോൾ ഫോളോ അപ്പ് നടന്നുകൊണ്ടിരിക്കുന്നു. എന്നോടും എന്റെ ഭർത്താവിനോടും ഒപ്പം ഒറ്റയ്ക്കല്ല കൂടെ ഞങ്ങളും ഉണ്ട് എന്ന് പറഞ്ഞു താങ്ങും തണലുമായി നിന്ന ദുബായിലെയും നാട്ടിലെയും ഞങ്ങളുടെ പ്രിയപ്പെട്ടവർ, എനിക്കുവേണ്ടി കണ്ണുനീരോടെ പ്രാർത്ഥിച്ചവർ, ഫാമിലി, ഫ്രണ്ട്സ്, കൃത്യമായ ചികിത്സ നൽകി എല്ലാ സപ്പോർട്ടും കൂടെ നിന്ന് എൻറെ ഡോക്ടേഴ്സ്, നഴ്സസ്, ഹോസ്പിറ്റലിലെ മറ്റ് എല്ലാ സ്റ്റാഫും, എനിക്ക് ബ്ലഡ്, പ്ലേറ്റ്ലെറ്റ് നൽകി സഹായിച്ച ഒരു പരിചയവും ഇല്ലാത്ത എന്റെ സഹോദരങ്ങൾ, എല്ലാത്തിലും ഉപരിയായി എൻറെ എല്ലാ വേദനകളിലും പ്രയാസങ്ങളിലും കൂടെ ചേർത്തുപിടിച്ച് എല്ലാം പോസിറ്റീവായി ചിന്തിപ്പിച്ചു എന്നെ പിടിച്ചുയർത്തിയ എൻറെ ഭർത്താവ്. എല്ലാവരും എനിക്ക് ദൈവത്തിൻറെ പ്രതിരൂപങ്ങളാണ്.

ക്യാൻസർ രോഗികളോട് സഹതാപം കാണിക്കാതെ നിങ്ങളിൽ ഒരാളായി അവരെ ചേർത്തുപിടിച്ച് കൂടുതൽ ധൈര്യത്തോടെയും പ്രതീക്ഷയോടെയും ഈ രോഗത്തെ അതിജീവിക്കാൻ വേണ്ട എല്ലാ സപ്പോർട്ടും കൊടുക്കുക. ക്യാൻസർ എന്ന രോഗം ഒരു അവസാനം അല്ല, ആത്മധൈര്യത്തോടെ അതിനെ നേരിട്ടാൽ നമുക്കതിനെ പൊരുതി ജയിക്കുവാനാകും. ചികിത്സയെ ആത്മവിശ്വാസത്തോടെ സമീപിച്ച് നോക്കുന്ന ഡോക്ടേഴ്സ്സിനെ പൂർണമായി വിശ്വസിച്ച് , എല്ലാം ദൈവത്തിൽ സമർപ്പിച്ച് നിങ്ങൾ മുൻപോട്ടു പോയാൽ ഒരു ക്യാൻസറിനും നിങ്ങളെ കീഴ്പ്പെടുത്താൻ സാധിക്കുകയില്ല…#WorldCancerDay #cancerfighter