അന്ന് ഷേവ് കത്തി എടുത്ത് ഓടിയ ഒരുത്തനും ഇന്ന് ലക്ഷദ്വീപിന് വേണ്ടി ശബ്ദിക്കുന്നില്ല, രാജുമോൻ മിണ്ടാത്തത് കൊണ്ട് സിനിമാലോകവും നിശബ്ദം – അഞ്ജു പാർവതി പ്രഭീഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല സന്ദർശനത്തിന് ശേഷം കേന്ദ്രഭരണ പ്രദേശം ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയാണ്. ജനുവരി രണ്ടിനാണ് നരേന്ദ്ര മോദി ലക്ഷദ്വീപിൽ സന്ദർശനം നടത്തിയത്. ഇതിന് പിന്നാലെ ദ്വീപിന്റെ ഉപയോ​ഗശൂന്യമായ സാധ്യതകളെ പ്രധാനമന്ത്രി ഉയർത്തികാട്ടുകയും ചെയ്തിരുന്നു. മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലിദ്വീപ് മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായിരിക്കുകയാണ്. പിന്നാലെ ഇന്ത്യയെ പിന്തുണച്ച് പലരും ര​ഗംത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തക അഞജു പാർവതി പ്രഭീഷ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഒരിക്കൽ രാജു മോൻ മലയാളികളോട് ഉറക്കെ വിളിച്ചു പറഞ്ഞു – സേവ് ലക്ഷദ്വീപ് എന്ന്.!! അത് കേട്ട് സഹ സിനിമക്കാരെല്ലാം കൂടെ പറഞ്ഞു ലക്ഷദ്വീപിനെ രക്ഷിക്കൂ എന്ന്!! കേട്ട മാലോകരെല്ലാം പേർത്തും പേർത്തും വിളിച്ചു പറഞ്ഞു ഞങ്ങടെ ലക്ഷദ്വീപിനെ രക്ഷിക്കൂ പ്ലീസ് എന്ന്!!!
അന്ന് കേന്ദ്രത്തിന് നേരേ ചൂണ്ടിയ ചൂണ്ടുവിരലിന്റെ അവകാശിയെ സ്ത്രീത്വത്തിന്റെ പ്രതീകമെന്നു വാഴ്ത്തിപ്പാടിയ മനുഷ്യരെ കൊണ്ട് നിറഞ്ഞിരുന്നു സൈബറിടം !

വെറുമൊരു ഡ്രാമാക്വീനിനെ ലക്ഷദ്വീപിന്റെ രക്ഷക എന്ന നരേഷൻസ് രാജുമോനൊപ്പം പാടി നടക്കാൻ ഇടതുവശം ചേർന്നു നടക്കുന്ന പാണന്മാർ ധാരാളമുണ്ടായിരുന്നു ! പെണ്ണേ നീ തീയെന്ന് ഉറക്കെ പ്രഖ്യാപിച്ച സ്ത്രീപക്ഷവാദികളും സാംസ്കാരിക നായകരും സെക്ക്യൂലറിസ്റ്റുകളും !
കാരണം അവൾ ചൂണ്ടിയ വിരലുകൾ കേന്ദ്രസർക്കാരിനെതിരെയായിരുന്നു!കാലചക്രം ഉരുണ്ടും പിരണ്ടും തിരിഞ്ഞും മറിഞ്ഞും പാഞ്ഞു.. ലക്ഷദ്വീപിന് ഒന്നും സംഭവിച്ചില്ല.എല്ലാം അവിടെ പഴയത് പോലെയായി. എന്ത്‌ രക്ഷിക്കാൻ, ആരെ രക്ഷിക്കാൻ അന്ന് തങ്ങൾ അറഞ്ചം പിറഞ്ചം ഓടി എന്ന ശങ്കയിൽ മണ്ടി പ്രബുദ്ധ പുരോഗമികൾ

അങ്ങനെയിരിക്കെ ഒരു സന്ദർശനം!! ചറ പറ ഫോട്ടോഷൂട്ട്!!!ആ ഫോട്ടോഷൂട്ട് ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു!! നീലയും മരതകപ്പച്ചയും നിറച്ചാർത്തണിഞ്ഞു മാദക സുന്ദരിയായി ചിരിച്ചുനിന്നു ലക്ഷദ്വീപ്!! ഇന്ത്യ എന്ന രാജ്യത്തിന്റെ സ്വന്തം സർപ്പസുന്ദരിയായ ദ്വീപ്!! ഇത്രമേൽ സുന്ദരിയായ സാഗരകന്യക സ്വന്തമായിട്ടുള്ള ഭാരത മാതാവിനെ നോക്കി ലോകം അത്ഭുതം കൂറിയപ്പോൾ കൊതിക്കെറുവ് മൂത്ത അപ്പുറത്തെ കുഞ്ഞിദ്വീപ് സുന്ദരിയിൽ നിന്നും വെറുപ്പിന്റെയും അവഹേളനത്തിന്റെയും ശാപവചനങ്ങൾ ഉതിർന്നു. ബീച്ച് -റിസോർട്ട് ടൂറിസത്തിൽ ഇന്ത്യ കുതിച്ചാൽ തങ്ങൾക്ക് അത് വയറ്റത്തടി ആവുമെന്ന നല്ല സൊയമ്പൻ കണ്ണുകടി മൂത്ത മൂന്നെണ്ണം വെറുപ്പിന്റെ രാഷ്ട്രീയം ട്വീറ്റ് ചെയ്തു. പിന്നെ സംഭവിച്ചത് ചരിത്രം

മീനവിയൽ പ്രബുദ്ധ കേരളത്തിൽ എന്ത്‌ സംഭവിച്ചു??????കണ്മുന്നിൽ അയൽരാജ്യം ലക്ഷദ്വീപിനെ അപമാനിക്കുന്നത് കണ്ടിട്ടും അന്ന് ഷേവ് കത്തി എടുത്ത് ഓടിയ ഒരുത്തനും ഇന്ന് ലക്ഷദ്വീപിന് വേണ്ടി ശബ്ദിക്കുന്നില്ല ലക്ഷദ്വീപിന്റെ രക്ഷകയ്ക്ക് മിണ്ടാട്ടം ഇല്ല!! രാജുമോൻ മിണ്ടാത്തത് കൊണ്ട് സിനിമാലോകവും നിശബ്ദം!! Shore grown revolution നോട്‌ രാജുമോന് അത്ര മതിപ്പില്ല എന്ന് തോന്നുന്നു മോളിവുഡ് എന്നാൽ എന്താണ് എന്ന് ഇപ്പോൾ വെളിവും വെള്ളിയാഴ്ചയും ഉള്ളവർക്ക് മനസ്സിലാവുന്നുണ്ട്.

രാജ്യത്തെ വളഞ്ഞിട്ട് അയൽരാജ്യം അപമാനിക്കുമ്പോൾ ആ അയൽക്കാരനോട് പോയി പണി നോക്കെടാ, നിന്റെയൊക്കെ ടൂറിസം ഇനി നമുക്ക് വേണ്ടാ എന്ന് ഉറക്കെ പറയാൻ ഇന്നുള്ളത് ബോളിവുഡിലെ ചുണക്കുട്ടികൾ മാത്രം!!അവർക്ക് പ്രബുദ്ധത ലേശം കുറവാണ് കേട്ടോ