അല്ലിയുടെ ദാദ, ഏറ്റവും കരുതലുള്ള മകൻ, സഹോദരൻ, എന്റെ പ്രിയപ്പെട്ട ക്രൈം പാർട്ണർ- സുപ്രിയ

നടൻ പൃഥ്വിരാജിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്.  39-ാം ജന്മദിനത്തിൽ ദുൽഖറും സുപ്രിയയും ജയസൂര്യയുമെല്ലാം ആശംസകൾ നേർന്നെത്തി.

എനിക്കറിയാവുന്ന ഏറ്റവും ഊർജ്ജസ്വലനായ, പാഷനുള്ള, ഫോക്കസ്ഡ് ആയ മനുഷ്യൻ, എനിക്കൊപ്പം ജോലി ചെയ്യുന്ന ഏറ്റവും നേരുള്ള പ്രൊഫഷണൽ, രസികനും സ്നേഹമുള്ളവനും പ്രിയങ്കരനുമായ അല്ലിയുടെ ദാദ, ഏറ്റവും കരുതലുള്ള മകൻ, സഹോദരൻ, എന്റെ പ്രിയപ്പെട്ട ക്രൈം പാർട്ണർ. ഞാൻ നിന്നെ സ്നേഹിക്കുന്നു. ജീവിതം എന്നു വിളിക്കുന്ന സാഹസികതയിലൂടെ കൈപിടിച്ച്‌ നമ്മൾ ഒന്നിച്ചുനടക്കുന്നത് ആഘോഷിക്കുന്നു, ജന്മദിനാശംസകൾ, പി, എന്നാണ് സുപ്രിയ കുറിച്ചത്

നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലടക്കം നൂറിലേറെ ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചു. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പൃഥ്വിയെ തേടിയെത്തി. സംവിധാനത്തിലേക്കും കഴിഞ്ഞ വർഷം കടന്നുവന്നിരുന്നു. നിരവധി സിനിമകളാണ് പൃഥ്വിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.